Latest News

ഷി ജിന്‍പിങ് മൂന്നാം തവണയും ചൈനീസ് പ്രസിഡന്റാവും

ഷി ജിന്‍പിങ് മൂന്നാം തവണയും ചൈനീസ് പ്രസിഡന്റാവും
X

ബീജിങ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും ചൈനയുടെ പ്രസിഡന്റുമായ ഷി ജിന്‍പിങ് മൂന്നാം തവണയും ചൈനീസ് പ്രസിഡന്റ് സ്ഥാനത്തെത്തും. ഇതോടെ അധികാരത്തിന്റെ കാര്യത്തില്‍ ജിന്‍ പിങ്ങ് മാവോയ്ക്ക് തുല്യമായിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ചൈനീസ് കമ്മ്യൂണിസറ്റ് പാര്‍ട്ടിയാണ് തീരുമാനമെടുത്തത്.പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ഷി ജിന്‍പിങ്ങിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ചൈനീസ് മിലിറ്ററി കമ്മീഷന്റെ മേധാവിയുമാണ്.

ലോകത്തിന് ചൈനയെ വേണമെന്ന് പിന്നീട് ഷി ജിന്‍പിങ് മാധ്യമങ്ങളോട് പറഞ്ഞു.

ലോകമില്ലാതെ ചൈനയ്ക്ക് വികസിക്കാന്‍ കഴിയില്ല, ലോകത്തിനും ചൈന ആവശ്യമാണ്. 40 വര്‍ഷത്തിലേറെയായി നവീകരണത്തിനും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുമുള്ള പ്രയത്‌നങ്ങള്‍ക്ക് ശേഷം, ഞങ്ങള്‍ രണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനവും ദീര്‍ഘകാല സാമൂഹിക സ്ഥിരതയും.' - ജിന്‍പിങ് പറഞ്ഞു.

69 കാരനായ അദ്ദേഹം ചൈനയുടെ പ്രസിഡന്റായി മൂന്നാം തവണയും എത്തും. മാര്‍ച്ചില്‍ ഗവണ്‍മെന്റിന്റെ വാര്‍ഷിക നിയമനിര്‍മ്മാണ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it