Latest News

ലോക ഹിജാബ് ദിനം; നാഷണല്‍ വിമന്‍സ് ഫ്രണ്ട് വെബിനാര്‍ ഇന്ന്

ലോക ഹിജാബ് ദിനം; നാഷണല്‍ വിമന്‍സ് ഫ്രണ്ട് വെബിനാര്‍ ഇന്ന്
X

തിരുവനന്തപുരം; ഈ ലോക ഹിജാബ് ദിനത്തില്‍ (ഫെബ്രുവരി 1, 2022), ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലെ ഹിജാബ് ധാരിണികളെ പങ്കെടുപ്പിച്ചുകൊണ്ട് നാഷണല്‍ വിമന്‍സ് ഫ്രണ്ട് ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നു. മതസഹിഷ്ണുതയും തുല്യതയും സ്ത്രീകളുടെ അന്തസ്സും അഭിവൃദ്ധിപ്പെടുത്താനാണ് ഈ വെബിനാര്‍ ലക്ഷ്യമിടുന്നത്.

''ലോക ഹിജാബ് ദിനമാണ് ഫെബ്രുവരി ഒന്ന്. ഹിജാബ് ധരിക്കുകയും അത് തങ്ങളുടെ വിശ്വാസത്തിന്റെയും വിനയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സ്വയംഭരണാധികാരത്തിന്റെയും പ്രതീകമാണെന്ന് നിരീക്ഷിക്കുകയും ചെയ്യുന്ന ലോകത്തിലെ ദശലക്ഷക്കണക്കിന് മുസ്്‌ലിം സ്ത്രീകള്‍ ആ ദിനം ആചരിക്കുന്നു. മതസഹിഷ്ണുത പ്രോത്സാഹിപ്പിക്കുക, മുസ് ലിം സ്ത്രീകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ദൂരികരിക്കുക തുടങ്ങിയ ലക്ഷ്യവുമായി 2013 ല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നസ്മാഖാന്‍ എന്ന വനിതയാണ് ഈ ദിനത്തിന് തുടക്കം കുറിച്ചത്. തങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍, അധിക്ഷേപിക്കപ്പെടുകയും, വിവേചനത്തിനു വിധേയമാക്കപ്പെടുകയും ചെയ്യുന്ന ഹിജാബ് ധാരിണികളായ മുസ് ലിം സ്ത്രീകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി, എല്ലാ വിഭാഗം സ്ത്രീകളും അന്ന് ഹിജാബ് ധരിക്കുന്നതിനെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് മുസ് ലിം സ്ത്രീകള്‍ അവരുടെ സ്വത്വത്തിന്റെ പേരില്‍ നിരന്തരം ഉന്നം വെക്കപ്പെടുകയും, വാചികമായും ശാരീരികമായും, വൈകാരികമായും, ലൈംഗികമായും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ, മുസ് ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത് ലേലം ചെയ്യുന്നു. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ചില സ്ഥാപനങ്ങള്‍ മുസ് ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കുന്ന സംഭവങ്ങള്‍ പോലുമുണ്ട്'- സംഘടന പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

സാമൂഹിക മാധ്യമ ചാനലുകളിലൂടെയും പേജുകളിലൂടെയും ഈ വെബിനാര്‍ ലൈവ് സംപ്രേഷണം ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it