Football

ലോകകപ്പ് യോഗ്യത; ഡയസ്സ് ഡബിളില്‍ കാനറികള്‍ വീണു; ന്യൂനസ് ഗോളില്‍ വാമോസും

ലോകകപ്പ് യോഗ്യത; ഡയസ്സ് ഡബിളില്‍ കാനറികള്‍ വീണു; ന്യൂനസ് ഗോളില്‍ വാമോസും
X

സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ മല്‍സരങ്ങളില്‍ തോല്‍വി വഴങ്ങി ലോകചാംപ്യന്‍മാരായ അര്‍ജന്റീന.മറ്റൊരു ശക്തികളായ ബ്രസീലും തോല്‍വി ഏറ്റുവാങ്ങി. ഉറുഗ്വെയോടാണ് എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി അര്‍ജന്റീന വഴങ്ങിയത്. സൂപ്പര്‍ താരം മെസ്സി ഇറങ്ങിയിട്ടും വാമോസിന് ഒരു ഗോള്‍ തിരിച്ചടിക്കാനായില്ല. റൊണാള്‍ഡോ, ഡാര്‍വിന്‍ ന്യുനസ് എന്നിവരാണ് ഉറുഗ്വെയ്ക്കായി സ്‌കോര്‍ ചെയ്തത്.


സൂപ്പര്‍ താരം നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീല്‍ കൊളംബിയയോട് 2-1നാണ് പരാജയപ്പെട്ടത്. ലിവര്‍പൂള്‍ സൂപ്പര്‍ താരം ലൂയിസ് ഡയസ്സാണ് കൊളംബിയയുടെ രണ്ട് ഗോളും സ്‌കോര്‍ ചെയ്തത്. യോഗ്യതാ റൗണ്ടില്‍ അഞ്ച് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 12 പോയിന്റുമായി അര്‍ജന്റീനാ ഒന്നാം സ്ഥാനത്തും 10 പോയിന്റുമായി ഉറുഗ്വെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഒമ്പത് പോയിന്റുമായി കൊളംബിയ മൂന്നാമതും എട്ട് പോയിന്റുമായി വെനിസ്വേല നാലാമതും ഏഴ് പോയിന്റുമായി ബ്രസീല്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്.




Next Story

RELATED STORIES

Share it