ലോകത്ത് കൊവിഡ് ബാധിതര്‍ 9.34 കോടി; മരണസംഘ്യ 20,01,071

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒമ്ബത് കോടി മുപ്പത്തിനാല് ലക്ഷം പിന്നിട്ടു. 20,01,071 പേര്‍ മരണമടഞ്ഞു. ആറ് കോടി അറുപത്തിഏഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുളളത്. യു എസില്‍ രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം വൈറസ് ബാധിതരാണുള്ളത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. കൊവിഡ് മൂലം ലോകത്ത് ഏറ്റവും കൂടുതലാളുകള്‍ മരിച്ചതും അമേരിക്കയിലാണ്. 3.97 ലക്ഷം പേരാണ് മരണമടഞ്ഞത്. ഒരു കോടി നാല്‍പ്പത് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യത്ത് 1,05,28,246 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2,14,524 പേര്‍ മാത്രമാണ് ചികിത്സയിലുളളത്. 1.51 ലക്ഷം പേര്‍ മരിച്ചു. 1,01,61,868 പേര്‍ രോഗമുക്തി നേടി.
രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് എണ്‍പത്തിരണ്ട് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,07,160 പേര്‍ മരിച്ചു. എഴുപത്തിരണ്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുളള റഷ്യയില്‍ മുപ്പത്തിനാല് ലക്ഷം കൊവിഡ് ബാധിതരാണ് ഉളളത്.
RELATED STORIES
ബെംഗളൂരുവിലെ ഈദ്ഗാഹ് ടവര്‍ ബാബരി മസ്ജിദ് മാതൃകയില്‍ തകര്‍ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMTജമ്മു കശ്മീരില്‍ സൈനിക ക്യാംപിന് നേരെ സായുധാക്രമണം; മൂന്നു സൈനികര്‍...
11 Aug 2022 3:05 AM GMTകരുവന്നൂര്‍ ബാങ്ക് ആസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചു
11 Aug 2022 2:36 AM GMTകിഫ്ബിയിലെ ഇഡി ഇടപെടല്‍: തോമസ് ഐസക്കിന്റെയും ഇടതു എംഎല്‍എമാരുടേയും...
11 Aug 2022 2:16 AM GMTഅഫ്സാനയുടെ ആത്മഹത്യ: ഭര്‍തൃപീഡനം മൂലം, അമല്‍ പണം ആവശ്യപ്പെട്ട് നിരവധി ...
11 Aug 2022 1:05 AM GMT