Latest News

വര്‍ക്ക് പെര്‍മിറ്റും തൊഴിലാളികളുടെ പാര്‍പ്പിടങ്ങളും തമ്മില്‍ ബന്ധിപ്പിക്കും

വര്‍ക്ക് പെര്‍മിറ്റും തൊഴിലാളികളുടെ പാര്‍പ്പിടങ്ങളും തമ്മില്‍ ബന്ധിപ്പിക്കും
X

ദമ്മാം: തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റും, അവരുടെ പാര്‍പ്പിടങ്ങളും തമ്മില്‍ ബന്ധിപ്പിക്കുമെന്ന് മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹമ്മദ് അല്‍ഖതാന്‍ വ്യക്തമാക്കി. അനുയോജ്യമായ പാര്‍പ്പിടങ്ങള്‍ നല്‍കേണ്ടത് തൊഴിലുമടകളുടെ ബാധ്യതയാണ്. ഇക്കാര്യം നടപ്പാക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കും.

തൊഴിലാളികളുടെ പാര്‍പ്പിട കാര്യങ്ങളില്‍ നിയമലംഘനം അനുവദിക്കില്ലന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളുടെ പാര്‍പ്പിട നിര്‍മാണ മേഖലയില്‍ വന്‍ നിക്ഷേപ സാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it