Latest News

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാനില്ലെന്ന് എം ശിവശങ്കര്‍

നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം ശരിയല്ല. ബാഗില്‍ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാനില്ലെന്ന് എം ശിവശങ്കര്‍
X

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ ഇല്ലെന്ന് എം ശിവശങ്കര്‍. കേസ് തീരുംവരെ ഒന്നും പറയാനില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു. ശിവശങ്കറിന്റെ ആത്മകഥയിലെ വാദങ്ങളെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലുകളാണ് ഇന്നലെ സ്വപ്ന നടത്തിയത്. എന്‍ഐഎയെകൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടു എന്നത് വിശ്വസനീയ വിവരമെന്നാണ് സ്വപ്ന സുരേഷ് പറഞ്ഞു. കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്.

കേസില്‍ തനിക്ക് അറിയാവുന്നത് എല്ലാം ശിവശങ്കറിനും അറിയാം. കേസുമായി ബന്ധപ്പെട്ട ചാറ്റുകളെല്ലാം സത്യമാണ്. ശിവശങ്കര്‍ അടക്കമുള്ളവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഒളിവില്‍ പോയതെന്നും ശബ്ദരേഖ പുറത്ത് വിട്ടതെന്നും സ്വപ്ന വെളിപ്പെടുത്തി. ബാഗേജ് വിട്ടുകിട്ടാന്‍ താന്‍ സഹായിച്ചില്ലെന്ന ശിവശങ്കറിന്റെ വാദവും സ്വപ്ന പൂര്‍ണമായി തള്ളി. നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം ശരിയല്ലെന്നും ബാഗില്‍ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിന്റെ പുസ്തകത്തിലെ വാദങ്ങളെ ചോദ്യം ചെയ്യുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍.

സ്വപ്നയ്ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് അറിയില്ലെന്നായിരുന്നു തന്റെ ആത്മകഥയില്‍ ശിവശങ്കര്‍ പറഞ്ഞത്. സ്വപ്നയുമായി മൂന്ന് വര്‍ഷത്തെ പരിചയമുണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ചപ്പോള്‍ സ്വപ്ന ആദ്യം ഫോണ്‍ വഴിയും പിന്നീട് നേരിട്ടെത്തിയും വിട്ടുകിട്ടാന്‍ സഹായം തേടി. കസ്റ്റംസ് നടപടികളില്‍ ഇടപെടാനാകില്ലെന്നാണ് മറുപടി നല്‍കിയത്. ബാഗേജില്‍ സുഹൃത്തായ സരിത്തിനു വേണ്ട് ഡ്യൂട്ടി അയക്കാതെ ആരോ അയച്ച സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സ്വപ്നം പറഞ്ഞത്. സ്വപ്നക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് അറിഞ്ഞപ്പോള്‍ അസ്തപ്രജ്ഞനായെന്നാണ് ശിവശങ്കര്‍ തന്റെ ആത്മകഥയില്‍ കുറിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it