Latest News

സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാദിനത്തില്‍ വേങ്ങരയില്‍ വനിതാസംഗമം

സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാദിനത്തില്‍ വേങ്ങരയില്‍ വനിതാസംഗമം
X

വേങ്ങര: കഴിഞ്ഞ 5 മാസമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാദിനത്തില്‍ വനിതാസംഗമം. സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വേങ്ങരയില്‍ പ്രതിഷേധ സംഗമം നടത്തിയത്.

യുപിയിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്തു കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാനാണ് സിദ്ദിഖ് കാപ്പന്‍ നാലു സുഹൃത്തുക്കളോടൊപ്പം ഹാഥ്‌റസിലേക്ക് പോയത്. പക്ഷേ, അവിടെ എത്തുന്നതിനു മുമ്പ് മഥുരയില്‍ വച്ച് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. യുഎപിഎ പോലുള്ള കടുത്ത നിയമങ്ങളാണ്് യുപി പോലിസ് സിദ്ദിഖിനു എതിരേ ചുമത്തിയിരിക്കുന്നത്.

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് എതിരെയുള്ള ശക്തമായ വെല്ലുവിളിയാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി മാധ്യമപ്രവര്‍ത്തനവുമായി ഡല്‍ഹിയില്‍ കഴിയുന്ന കാപ്പന്‍ തേജസ്, മംഗളം, വീക്ഷണം, തല്‍സമയം എന്നീ പത്രങ്ങളിലും അവസാനം അഴിമുഖം ഓണ്‍ലൈനിലും ലേഖകനായി ജോലിചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് അകാരണമായി അറസ്റ്റ് ചെയ്തത്. സിദ്ദിഖ് കാപ്പനെതിരെ എടുത്ത മുഴുവന്‍ കേസുകളും റദ്ദാക്കി അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.

വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഐക്യദാര്‍ഡ്യ സമിതി എക്‌സിക്യൂട്ടീവ് അംഗം

പി അംബിക അധ്യക്ഷത വഹിച്ചു. ജില്ലാ പബായത്ത് അംഗം സമീറ പുളിക്കല്‍, കണ്ണമംഗലം പഞ്ചായത്ത് അംഗങ്ങളായ കെ പി സരോജിനി, സലീന താട്ടയില്‍, ഊരകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂനത്ത്, എന്‍എസ്എസ് കോളേജ് പ്രൊഫസര്‍ ഹരിപ്രിയ, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ സി ആയിഷ, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് പി ആരിഫ ടീച്ചര്‍, എന്‍.ഡബ്ല്യു.എഫ് സംസ്ഥാന പ്രസിഡന്റ് ഹബീബ ഉസ്മാന്‍, സിദ്ദിഖിന്റെ ഭാര്യ റൈഹാനത്ത് സംസാരിച്ചു.

Next Story

RELATED STORIES

Share it