Latest News

വനിതാ ലീഗ് ഫുട്‌ബോള്‍: ഡോണ്‍ബോസ്‌കോയെ വിറപ്പിച്ച് ഗോകുലം

വനിതാ ലീഗ് ഫുട്‌ബോള്‍: ഡോണ്‍ബോസ്‌കോയെ വിറപ്പിച്ച് ഗോകുലം
X

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന കേരള വനിതാ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഡോണ്‍ബോസ്‌കോ ഫുട്‌ബോള്‍ അക്കാദമിക്ക് ദയനീയ പരാജയം. ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് ഗോകുലം കേരള എഫ്‌സി ഡോണ്‍ബോസ്‌കോയെ തകര്‍ത്തു.

18, 25, 81 മിനിട്ടുകളില്‍ ഗോളുകള്‍ നേടി ഗോകുലത്തിന്റെ 10ാം നമ്പര്‍ വിവിയന്‍ കൊനെഡു അഡ്‌ജെയുടെ ഹാട്രിക്. 19ാം നമ്പര്‍ ഹര്‍മിലന്‍ കൗര്‍ 66,81 മിനിട്ടുകളിലായി രണ്ടു ഗോളുകളും 30ാം നമ്പര്‍ മാനസ 72ാം മിനിട്ടില്‍ ഒരു ഗോളും നേടി.

ഗോഗുലത്തിന്റെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഡോണ്‍ബോസ്‌കോയെയാണ് കളിയിലുടനീളം കണാനായത്. പ്രതിരോധനിര ഭേദിച്ച് ഗോകുലത്തിന്റെ ഗോള്‍ മുഖത്തേക്ക് രണ്ടു തവണ മാത്രമാണ് ഡോണ്‍ബോസ്‌കോയ്ക്കു മുന്നേറാനായത്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മത്സരങ്ങളില്ല. 6ാം തിയ്യതി ബാസ്‌കോ എഫ്‌സിയും ഗോകുലം കേരള എഫ്‌സിയും തമ്മിലാണ് മത്സരം.

Next Story

RELATED STORIES

Share it