Latest News

സ്വര്‍ണക്കടത്ത്: മഹിള കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

സ്വര്‍ണക്കടത്ത്: മഹിള കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി
X

കണ്ണൂര്‍: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെട്ട സാഹചര്യത്തില്‍ പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ കലക്ടറേറ്റ്‌ലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഡോ. കെ. വി. ഫിലോമിന, പി കെ സരസ്വതി, ഡയസി സ്‌കറിയ, സി. ടി ഗിരിജ, ഇ. പി ശ്യാമള, അത്തായി പത്മിനി, കെ പി വസന്ത, ടി. പി വല്ലി, രതി. കെ കെ തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it