Latest News

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റൈഹാനത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
X

തിരൂര്‍: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തിരൂര്‍ സാംസ്‌ക്കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോട് കൂടി ആരംഭിച്ച കണ്‍വെന്‍ഷന്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റൈഹാനത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സല്‍മ സ്വാലിഹ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് വിഷയവതരണം നടത്തി. പ്രത്യാശ ജില്ലാ കോര്‍ഡിനേറ്റര്‍ ബാപ്പു ഡയമണ്ട് പ്രത്യാശയെ കുറിച്ച് ക്ലാസെടുത്തു.

സംസ്ഥാന കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡ് നേടിയ ഫാത്തിമ അന്‍ഷിക്ക് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മൊമെന്റോ നല്‍കി അനുമോദിച്ചു.

സ്ത്രീകളും കുട്ടികളുമടക്കം 250 പേര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഉമ്മു ഹബീബ, നാഷണല്‍ വിമന്‍സ് ഫ്രണ്ട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഹസീന, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി ലത്തീഫ് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം റൈഹാന ചാപ്പനങ്ങാടി സംസാരിച്ചു.

Next Story

RELATED STORIES

Share it