'വിദേശ പശുക്കളുടെ പാല്‍ കുടിച്ച് സ്ത്രീകള്‍ വീപ്പകളായി': വിവാദ പ്രസംഗവുമായി ഡി.എം.കെ സ്ഥാനാര്‍ഥി
BY NAKN25 March 2021 1:38 AM GMT
X
NAKN25 March 2021 1:38 AM GMT
ചെന്നൈ: സ്ത്രീകളെ ബാരലുമായി ഉപമിച്ച് ഡി.എം.കെ സ്ഥാനാര്‍ഥി ദിണ്ടിഗുള്‍ ലിയോണി. വിദേശ പശുക്കളുടെ പാല്‍ കുടിച്ചാണ് സ്ത്രീകള്‍ ഇങ്ങനെ ആയതെന്നും തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
'ഇപ്പോള്‍ പശുത്തൊഴുത്തുകളില്‍ വിദേശ പശുക്കളെ കറക്കുന്നതിനായി മെഷിന്‍ ഉപയോഗിക്കുന്നു. പണ്ട് കാലത്ത്, ഒരു സ്ത്രീയുടെ ഇടുപ്പ് എട്ടിനോട് സാമ്യമുള്ളതായിരുന്നു. ചെറിയ കുട്ടി അരക്കെട്ടില്‍ ഇരുന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു ബാരല്‍ പോലെയായിത്തീര്‍ന്നിരിക്കുന്നു, അതിനാലാണ് സ്ത്രീകള്‍ക്ക് മക്കളെ അരക്കെട്ടില്‍ കയറ്റാന്‍ കഴിയാത്തത്. ഷേപ്പ് നഷ്ടമായി സ്ത്രീകള്‍ വീപ്പകള്‍ പോലെ ആയി ' എന്നായിരുന്നു ലിയോണി പറഞ്ഞത്.
പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് സ്ത്രീ സംഘടനകളില്‍ നിന്നുള്‍പ്പടെ വ്യാപക രോഷമാണ് നേരിടുന്നത്. സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തി നേരത്തെയും ദിണ്ടിഗുള്‍ ലിയോണി വിവാദം സൃഷ്ടിച്ചിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT