Latest News

വിവാഹമോചന നോട്ടിസ് ലഭിച്ചതിന് പിന്നാലെ 10ാം നിലയില്‍നിന്ന് ചാടി യുവതി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

വിവാഹമോചന നോട്ടിസ് ലഭിച്ചതിന് പിന്നാലെ 10ാം നിലയില്‍നിന്ന് ചാടി യുവതി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
X

ബെംഗളൂരു: ഭര്‍ത്താവ് വിവാഹമോചനത്തിനായി നോട്ടിസ് അയച്ചതിനെ തുടര്‍ന്ന് യുവതി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജരായ 34കാരി ഉപാസന റാവത്ത് ഫ്‌ലാറ്റിലെ പത്താംനിലയി നിന്ന് താഴേക്ക് ചാടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം. ഭര്‍ത്താവും യുവതിയും ഏറെക്കാലമായി അകല്‍ച്ചയിലായിരുന്നെന്നും കഴിഞ്ഞ ദിവസം ഭര്‍ത്താവ് അയച്ച വിവാഹമോചന നോട്ടിസ് കൈപ്പറ്റിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ യുവതി ജീവനൊടുക്കിയതെന്നും പോലിസ് പറഞ്ഞു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നിഹര്‍ രഞ്ജന്‍ റൗത്താരി എന്നയാളാണ് ഉപാസനയുടെ ഭര്‍ത്താവ്.

എട്ടുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് പോലിസ് പറഞ്ഞു. യുവതിയുടെ ഫഌറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നെന്നും യുവതി കുറിപ്പില്‍ ആരോപിച്ചു. യുവതിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

Next Story

RELATED STORIES

Share it