Latest News

രണ്ടാമതും പെണ്‍കുഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം സഹിക്കാതെ യുവതി ജീവനൊടുക്കി

രണ്ടാമതും പെണ്‍കുഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം സഹിക്കാതെ യുവതി ജീവനൊടുക്കി
X

ബംഗളൂരു: രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ നിരന്തരമുള്ള കുറ്റപ്പെടുത്തലുകളും പരിഹാസവും സഹിക്കാനാകാതെ യുവതി ജീവനൊടുക്കി. ഹാസന്‍ അരസിക്കരെ സ്വദേശിനിയായ രക്ഷിത (26)യാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗളൂരു ലഗ്ഗരെയിലാണ് സംഭവം.

സംഭവത്തില്‍ രക്ഷിതയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവും സ്വകാര്യ ബാങ്ക് ജീവനക്കാരനുമായ രവീഷിനെതിരെ പോലിസ് കേസെടുത്തു. രണ്ടാമതും പെണ്‍കുട്ടിയാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവായ രവീഷ് രക്ഷിതയെ മാനസികമായി പീഡിപ്പിക്കാന്‍ ആരംഭിച്ചതായി പരാതിയില്‍ പറയുന്നു. പ്രസവാനന്തരം ആശുപത്രി ബില്‍ അടയ്ക്കാന്‍ പോലും ഇയാള്‍ തയ്യാറായില്ല. മൂന്നുവയസ്സ് മാത്രം പ്രായമുള്ള മൂത്ത മകളെയും രവീഷ് ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാകാതെയാണ് രക്ഷിത ജീവനൊടുക്കിയതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it