Latest News

കൊവിഡാനന്തരം രോഗമുക്തരുടെ പല്ലുകൊഴിയുമോ? സംശയമുന്നയിച്ച് അമേരിക്കന്‍ ആരോഗ്യവിദഗ്ധര്‍

കൊവിഡാനന്തരം രോഗമുക്തരുടെ പല്ലുകൊഴിയുമോ? സംശയമുന്നയിച്ച് അമേരിക്കന്‍ ആരോഗ്യവിദഗ്ധര്‍
X

ന്യൂയോര്‍ക്ക്: കൊവിഡ് രോഗമുക്തര്‍ക്ക് പല തരം അസുഖങ്ങള്‍ വരാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുടി കൊഴിച്ചില്‍ മുതല്‍ കാലില്‍ ചൊറിച്ചിലും വരെ സംഭവിക്കാം. ഇപ്പോഴിതാ മറ്റൊന്നു കൂടി ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. രോഗമുക്തരുടെ പല്ല് കൊഴിഞ്ഞുപോകാനും സാധ്യതയുണ്ടത്രെ. പല്ലു കൊഴിയുമ്പോള്‍ വേദനയുണ്ടാവില്ലെന്നതാണ് മറ്റൊരു പ്രത്യേകത. കൊഴിഞ്ഞ പല്ലില്‍ രക്തത്തിന്റെ അംശം കാണാത്തതാണ് അദ്ഭുതമുണ്ടാക്കിയിരിക്കുന്നത്. അതേസമയം ഇത്തരമൊരു നിഗമനത്തിലെത്താന്‍ ആവശ്യമായ വിവരങ്ങളും തെളിവുകളും ലഭ്യമല്ലെന്ന അഭിപ്രായമുള്ളവരുമുണ്ട്.

സാള്‍ട്ട് ലെയ്ക്ക് സിറ്റിയിലെ ഉത്താ സര്‍വകലാശാലയിലെ ഡോ. ഡേവിഡ് ഒക്കാനൊ ഇത്തരത്തില്‍ പല്ലിന്റെ സോക്കറ്റില്‍ നിന്ന് പല്ല് അക്ഷരാര്‍ത്ഥത്തില്‍ കൊഴിഞ്ഞുപോവുക അസാധാരണമാണെന്ന് അഭിപ്രായപ്പെട്ടു.

അതേ സമയം കൊവിഡ് ബാധയ്ക്കു ശേഷം ഇത് സംഭവിക്കാമെന്നാണ് മറ്റു ചിലരുടെ നിഗമനം. അത്തരം ചില കേസുകളും ആരോഗ്യവിദഗ്ധരുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്.

പല്ല് കൊഴിയുന്നത് കൊവിഡിന്റെ നേരിട്ടുള്ള പ്രതികരണമാവണമെന്നില്ലെന്നാണ് ചിലര്‍ പറയുന്നത്. നേരത്തെത്തന്നെ പല്ല് രോഗമുണ്ടാവും. കൊവിഡ് അത് വര്‍ധിപ്പിക്കുകയും കൊഴിയുന്നതിന് കാരണമാവുകയും ചെയ്യുമെന്ന് അവര്‍ കരുതുന്നു. ഇത് വലിയൊരു പ്രശ്‌നമായാണ് മറ്റു ചിലര്‍ കരുതുന്നത്. കാരണം രോഗബാധിതരുടെ 47 ശതമാനം വരുന്ന 30 വയസ്സിനും അതിനും മുകളിലുള്ള പ്രായക്കാരില്‍ വന്‍തോതില്‍ പല്ല് രോഗങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇവര്‍ക്ക് പല്ലിനു പുറമെ മോണയിലും എല്ലിലും ചില തകരാറുകളും കാണാം. ഇത് കൊവിഡാനന്തരം പല്ല് പൊഴിയുന്നതിലേക്ക് നയിക്കാമെന്ന് കരുതുന്നു. ഈ സാഹചര്യത്തില്‍ പല്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

രക്തം വരാതെ പല്ല് കൊഴിയുന്നത് മോണ്ക്കു സംഭവിക്കുന്ന രോഗബാധയുടെ ഭാഗമാണ്. പ്രത്യേകിച്ച് മോണയിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നത്. ഡോ. ലി പറയുന്നത് വൈറസ് ബാധ മോണയിലെ രക്തക്കുഴലുകളെ ബാധിക്കുമെന്നാണ്. കൊവിഡ് ബാധിതരില്‍ എസിഇ2 പ്രോട്ടീന്റെ കുറവ് കാണാറുണ്ട്. ഇത് രക്തക്കുഴലുകളെ ഗുരുതരമായി ബാധിക്കും. അക്കാരണങ്ങളാലാവും രക്തം വരാതെ പല്ല് കൊഴിയാന്‍ ഇടയാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Next Story

RELATED STORIES

Share it