Latest News

തൊഴില്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കില്ല; വിബി-ജി റാം ജി ബില്ലിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

തൊഴില്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കില്ല; വിബി-ജി റാം ജി  ബില്ലിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
X

ബെംഗളൂരു: ഗ്രാമീണ ജനതയുടെ തൊഴില്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കില്ലെന്നും പകരം കോണ്‍ഗ്രസ് ഇടനിലക്കാരുടെ കൈകള്‍ പൊള്ളിക്കുമെന്നും പറഞ്ഞുകൊണ്ട് വിബി-ജി റാം ജി ബില്ലിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര അല്ലെങ്കില്‍ കേന്ദ്ര സ്‌പോണ്‍സര്‍ഷിപ്പുള്ള ഏതെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഒരു നിയമത്തിന്റെയും ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനാല്‍, നിയമം ഗ്രാമീണ ജനതയുടെ തൊഴില്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കുമെന്ന കോണ്‍ഗ്രസിന്റെ വാദം പൂര്‍ണ്ണമായ നുണയാണ്.

കോണ്‍ഗ്രസ് ഭരണകാലത്ത് എംജിഎന്‍ആര്‍ഇജിഎ പദ്ധതിയില്‍ 211 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നു. ഇത്തരം നിയമവിരുദ്ധവും വ്യാപകവുമായ അഴിമതി തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ 'വിബിജി റാംജി ആക്ട്' നടപ്പിലാക്കിയിട്ടുണ്ട്. അതിനാല്‍, ഇത് കോണ്‍ഗ്രസിന് വലിയ പ്രശ്നമാണെന്ന് ജോഷി പറഞ്ഞു.

വിബിജെ റാം ജി ആക്ടില്‍ എഐസാങ്കേതികവിദ്യ-ജിപിഎസ് ട്രാക്കിംഗ് നടപ്പിലാക്കിയിട്ടുണ്ട്, കൂടാതെ ജോലിയുടെ ഗുണനിലവാരവും പരിശോധിക്കുന്നുണ്ട്. എംഎന്‍ആര്‍ഇജിഎയില്‍ നിന്ന് പണം തട്ടിയെടുക്കുന്ന കോണ്‍ഗ്രസ് ഇടനിലക്കാര്‍ക്ക് ഇത് ഒരു തലവേദനയായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് അവര്‍ അതിനെ എതിര്‍ക്കുന്നതെന്നാണ് മറ്റൊരു വാദം. എന്നാല്‍ ബില്ലിനെതിരേ ശക്തമായ എതിര്‍പ്പുകളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിന്നുമുയരുന്നത്.

Next Story

RELATED STORIES

Share it