Latest News

കുടിയേറ്റ തൊഴിലാളികളെന്ന പ്രയോഗത്തെ ചോദ്യം ചെയ്ത് ബീഹാര്‍ മുഖ്യമന്ത്രി

പാട്‌ന: ഒരു സംസ്ഥാത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്ന തൊഴിലാളികളെ കുടിയേറ്റത്തൊഴിലാളികളെന്ന് വശേഷിപ്പിക്കുന്നതിനെതിരേ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ എല്ലാ തൊഴിലാളികള്‍ക്കും ആവശ്യമായ തൊഴിലവസരങ്ങള്‍ സംസ്ഥാനത്തുതന്നെ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു സംസ്ഥാനത്തുനിന്ന് അടുത്ത സംസ്ഥാനത്തേക്ക് പോകുന്ന തൊഴിലാളികളെ പ്രവാസി(കുടിയേറ്റക്കാര്‍)എന്ന് എന്തിന് വിളിക്കുന്നു? ഇതൊരു രാജ്യമാണ്, ഒരു ദേശീയത. ഒരു സ്ഥലത്തുനിന്ന് മറ്റൊരുടത്തേക്ക് പോകുന്നത് കുടിയേറ്റമല്ല. രാജ്യത്തിന് പുറത്തേക്കാണെങ്കില്‍ അങ്ങനെ വിശേഷിപ്പിക്കാം- നിതീഷ് കുമാര്‍ പാട്‌നയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.


കേരള സര്‍ക്കാര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്ന തൊഴിലാളികളെ ഔദ്യോഗികമായി കുറേകൂടി കാല്പനികമായി അതിഥി തൊഴിലാളികളെന്നാണ് വിളിക്കുന്നത്.

നിസ്സഹായതകൊണ്ട് മറ്റ് സംസ്ഥാനത്തേക്ക് പോയ തൊഴിലാളികള്‍ ഇനി തിരിച്ചുപോകേണ്ടതില്ല. അവര്‍ക്കാവശ്യമായ തൊഴിലവസരങ്ങള്‍ ഇവിടെ തന്നെ സൃഷ്ടിക്കും. എല്ലാ ബന്ധപ്പെട്ട വകുപ്പുകളും ഇതിനു വേണ്ടി ശ്രമിക്കുന്നുണ്ട്- നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ തൊഴിലെടുക്കാന്‍ പോയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ സമയത്ത് ഇത്തരം തൊഴിലാളികളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായിരുന്നുവെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.


ലോക്ക് ഡൗണ്‍ ഇളവുനല്‍കി അന്തര്‍സംസ്ഥാനത്തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ കേന്ദ്രം അനുമതി നല്‍കിയതിനെ തുടര്‍ന്ന് വന്‍ തോതിലുള്ള തിരിച്ചുവരവാണ് ബീഹാര്‍, ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഉണ്ടായത്. ലോക്ക് ഡൗണ്‍ സമയത്തെ ദയനീയ കാഴ്ചകളിലൊന്നും ഇതായിരുന്നു. നടന്നും സൈക്കിളിലുമായി ആയിരങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ തിരിച്ചെത്തിയത്. ഓരോ സംസ്ഥാനത്തും കുടുങ്ങിയ തൊഴിലാളികളെ സംസ്ഥാന അധികാരികള്‍ ദുരിതകങ്ങള്‍ക്ക് വിട്ടുകൊടുത്തുവെന്ന ആക്ഷേപവും ഈ സമയത്ത് ഉയര്‍ന്നു. ഇതിനിടയില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു.



Next Story

RELATED STORIES

Share it