Latest News

മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദ് ആരാണ്?

മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദ് ആരാണ്?
X

കാബൂള്‍: അഫ്ഗാനിലെ ഇടക്കാല സര്‍ക്കാരിന്റെ നേതാവായി മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദിനെ തിരഞ്ഞെടുത്തു. അബ്ദുള്‍ ഖാനി ബറാദറാണ് ഉപനേതാവ്. താലിബാനില്‍ ഏറ്റവും കൂടുതല്‍ ദൃശ്യതയുള്ള നേതാവാണ് ബറാദറെങ്കിലും അദ്ദേഹത്തിന് സര്‍ക്കാരില്‍ രണ്ടാം സ്ഥാനമാണ്.

യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന അഖുന്ദ് മുന്‍ താലിബാന്‍ സര്‍ക്കാരിലും അംഗമായിരുന്നു.

1996-2001 ല്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു.

താലിബാന്റെ ഏറ്റവും ഉയര്‍ന്ന ബോഡിയായ റഹ്ബാറി ഷൂറ മേധാവിയായിരുന്നു.

സൈനികമേഖലയില്‍ വിദഗധന്‍. താലിബാന്റെ ആത്മീയ നേതാവ് ഷെയ്ഖ് ഹിബാത്തുല്ല അഖുന്‍സെദയുമായി അടുത്ത ബന്ധം. താലിബാന്റെ ശക്തികേന്ദ്രമായ കണ്ഡഹാറില്‍ ജനനം. സൈനിക ശക്തിയെന്ന നിലയില്‍ താലിബാനെ വളര്‍ത്തിയെടുത്തു. താലിബാന്‍ അണികള്‍ക്കിടയില്‍ ഏറെ സ്വാധീനുമുള്ള നേതാവാണ് അദ്ദേഹം.

അദ്ദേഹത്തിന് പ്രായം അറുപത് വയസ്സിനു മേലുണ്ടെന്നാണ് കരുതപ്പെടുന്നത്. അഹ്മദ് ഷാ ദുറാനിയില്‍ നിന്നു തുടങ്ങുന്ന ഒരു പാരമ്പര്യത്തിന്റെ ഭാഗമാണ് അദ്ദേഹം.

ആഗസ്ത് 15നാണ് അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചത്.

Next Story

RELATED STORIES

Share it