Latest News

ആരൊക്കെയാണ് കര്‍ഷക സമരത്തിനു പിന്നില്‍?

ആരൊക്കെയാണ് കര്‍ഷക സമരത്തിനു പിന്നില്‍?
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ പ്രഖ്യാപിച്ച ദേശവ്യാപക പ്രക്ഷോഭം കേരളം പോലുളള സംസ്ഥാനങ്ങളില്‍ വലിയ പ്രതിധ്വനിയൊന്നുമുണ്ടാക്കിയില്ലെങ്കിലും വടക്കന്‍ സംസ്ഥാനങ്ങളില്‍ സമരം ശക്തമാണ്. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമൊക്കെയുള്ള കര്‍ഷകര്‍ വലിയ ഇടപെടലാണ് നടത്തിയത്.

താങ്ങുവില സമ്പ്രദായം തിരികെയെത്തിക്കുക, കോര്‍പ്പറേറ്റുകളെ കാര്‍ഷികമേഖലയില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുക തുടങ്ങി ഗൗരവമായ മുദ്രാവാക്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചിട്ടുള്ളത്.

സമരത്തെ അടിച്ചമര്‍ത്താനുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങളെയും കര്‍ഷകര്‍ ചെറുത്തുതോല്‍പ്പിച്ചു. ഒടുവില്‍ ഡല്‍ഹിലേക്ക് കടത്തില്ലെന്ന ഡല്‍ഹി പോലിസിന്റെ പ്രതിരോധവും സമരക്കാര്‍ ചെറുത്തുതോല്‍പ്പിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ വിവിധ കൊടികളുടെ പിന്നിലാണ് കര്‍ഷകര്‍ അണിനിരന്നിട്ടുള്ളത്. അതില്‍ വ്യവസ്ഥാപിത ഇടത്പക്ഷം മുതല്‍ പല നിറക്കാരുണ്ട്.

ഹരിയാനയില്‍ നിന്നുള്ള ഗുര്‍നാം സിങ് ഛദുനി ഹരിയാനയില്‍ നിന്നുള്ള കര്‍ഷകരെ നയിക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുരുക്ഷേത്രയില്‍ നിന്ന് മല്‍സരിച്ച അദ്ദേഹത്തിന് 1,307 വോട്ടാണ് കിട്ടിയത്. തുടര്‍ന്ന് അദ്ദേഹം കര്‍ഷക പ്രസ്ഥാനത്തിന്റെ ഭാഗമായി. ഇതിന്റെ പേരില്‍ നിരവധി കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇപ്പോള്‍ ഡല്‍ഹി ഛലോ മാര്‍ച്ചിന്റെ മുന്നിലുണ്ട്.

സമരം നടത്തുന്നത് സംയുക്ത കിസാന്‍ മോര്‍ച്ചയാണ്. നിരവധി പ്രാദേശിക, ദേശീയ കര്‍ഷക കൂട്ടായ്മകളുടെ പൊതുവേദിയാണ് സംയുക്ത കിസാന്‍ മോര്‍ച്ച.

സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഉള്‍പ്പെട്ട സംഘടനകള്‍ ഇവയാണ്: വി എം സിങ്ങിന്റെ രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന, ഡോ. ആഷിഷ് മിത്തലിന്റെ ജയ് കിസാന്‍ ആന്തോളന്‍, വി വെങ്കിട്ടരാമയ്യയുടെ ആള്‍ ഇന്ത്യ കിസാന്‍ മസ്ദൂര്‍ സഭ, ഡോ. അശോക് ധാവലിന്റെ ഓള്‍ ഇന്ത്യ കിസാന്‍ സഭ, ഡോ. ദര്‍ശന്‍ പാലിന്റെ ക്രാന്തികാരി കിസാന്‍ യൂണിയന്‍, ജഗ്‌മോഹന്‍ സിങ്ങിന്റെ ബികെയു, ആഷ കിസാന്‍ സ്വരാജ്, കിസാന്‍ വിസ്സ, മേധാപട്ക്കറിന്റെ എന്‍എപിഎം, ലോക് സംഘര്‍ഷ് മോര്‍ച്ച, ഓള്‍ ഇന്ത്യ കിസാന്‍ മഹാസഭ, സ്വാഭിമാനി ഷേത്കാരി സംഘടന, ശന്‍ക്തിന്‍ കിസാന്‍ മസ്ദൂര്‍ സംഘടന, ഓള്‍ ഇന്ത്യ കിസാന്‍ ഖേത് മസ്ദൂര്‍ സംഘടന, കിസാന്‍ സംഘര്‍ഷ് സമിതി, തേരി കിസാന്‍ സഭ, ജയ് കിസാന്‍ ആന്തോളന്‍. ബികെയു(രാജേവാല്‍), ബികെയു(ഛദിനി) തുടങ്ങി മറ്റനേകം സംഘടനകളും ഈ സമിതിയുടെ ഭാഗമാണ്.

Next Story

RELATED STORIES

Share it