Latest News

അമേരിക്ക ഔദ്യോഗികമായി ലോകാരോഗ്യ സംഘടന വിട്ടതായി മാധ്യമ റിപോര്‍ട്ട്

അമേരിക്ക ഔദ്യോഗികമായി ലോകാരോഗ്യ സംഘടന വിട്ടതായി മാധ്യമ റിപോര്‍ട്ട്
X

വാഷിങ്ടണ്‍: അമേരിക്ക ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയിലെ അംഗത്വം ഉപേക്ഷിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതില്‍ യുഎന്‍ ആരോഗ്യ വിഭാഗമായ ലോകാരോഗ്യ സംഘടനയുടെ കടുത്ത വിമര്‍ശകനാണ് യുഎസ് പ്രസിഡന്റായ ട്രംപ്.

ലോകാരോഗ്യ സംഘടനയില്‍ നിന്ന് യുഎസ് ഔദ്യോഗികമായി തന്നെ പുറത്തുപോന്നതായി മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദി ഹില്‍ റിപോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയാണ് നടപടി ഔദ്യോഗികമായതെന്നും ഇതുസംബന്ധിച്ച കത്ത് യുഎന്‍ സെക്രട്ടറി ജനറലിന് നല്‍കിയിട്ടുണ്ടെന്നും റിപോര്‍ട്ട് തുടരുന്നു.

ലോകാരോഗ്യസംഘടനയിലെ അംഗത്വം ഉപേക്ഷിക്കുന്ന കാര്യം യുഎസ് കോണ്‍ഗ്രസ്സിനെ അറിയിച്ചിട്ടുണ്ടെന്ന് സെനറ്റിലെ വിദേശകാര്യ വിഭാഗം കമ്മിറ്റിയിലെ അംഗമായ റോബര്‍ട്ട് മെനെന്‍ഡ്‌സ് ട്വീറ്റ് ചെയ്തിരുന്നു.

കൊവിഡ് രോഗബാധ കൈകാര്യം ചെയ്ത കാര്യത്തില്‍ ലോകാരോഗ്യ സംഘടന ചൈനീസ് താല്പര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ആദ്യ ഘട്ടത്തില്‍ സംഘടനയ്ക്ക് നല്‍കാനുള്ള അംഗത്വ ഫീസ് യുഎസ് തടഞ്ഞിരുന്നു. ചൈന കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തില്‍ നിന്ന് മറച്ചുവയ്ക്കുകയാണെന്നും ഇക്കാര്യത്തില്‍ ചൈനയ്‌ക്കെതിരേ ലോകാരോഗ്യ സംഘടന നടപടിയെടുക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അമേരിക്ക ലോകാരോഗ്യ സംഘടന അംഗത്വം ഉപേക്ഷിച്ചത്.

Next Story

RELATED STORIES

Share it