Latest News

വിഎസ് അച്യുതാനന്ദന്‍ സംഘി സിനിമയില്‍ നായകനാകുമ്പോള്‍...

വിഎസ് അച്യുതാനന്ദന്‍ സംഘി സിനിമയില്‍ നായകനാകുമ്പോള്‍...
X

ആബിദ് അടിവാരം

തിരുവനന്തപുരം; മുസ് ലിം വിദ്വേഷം പരത്തുന്ന കശ്മീര്‍ ഫയല്‍സിനു പിന്നാലെ കേരള ഫയല്‍സ് പുറത്തിറങ്ങുന്നു. മുസ് ലിംകള്‍ കൊല്ലപ്പെടേണ്ടവരാണെന്നാണ് ഇത്തരം സിനിമകള്‍ നല്‍കുന്ന സന്ദേശം. പക്ഷേ, ഈ സിനിമയില്‍ മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനത്തിന്റെ ദൃശ്യമുണ്ടെന്ന് കരുതപ്പെടുന്നു. ഇതേ കുറിച്ചാണ് ആബിദ് അടിവാരം എഴുതുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

സംഘികള്‍ മലയാളത്തിലും വിദ്വേഷ സിനിമയിറക്കുന്നു, അതില്‍ പക്ഷേ അത്ഭുതപ്പെടാനൊന്നുമില്ല. കാശ്മീര്‍ ഫയല്‍സിനും കേരളാ ഫയല്‍സിനും ശേഷം ഇന്ത്യയില്‍ എല്ലാ ഭാഷകളിലും മുസ് ലിംകള്‍ കൊല്ലപ്പെടേണ്ടവരാണ് എന്ന് ഹിന്ദുക്കളെ ബോധ്യപ്പെടുത്തുന്ന സിനിമകള്‍ പുറത്തിറങ്ങും, ആ സിനിമകള്‍ക്ക് നികുതിയിളവും സിനിമ കാണാന്‍ അവധിയും കൊടുക്കും. ഇത് ജര്‍മ്മനിയില്‍ നടന്നതിന്റെ കോപ്പിയാണ്, ജൂത വംശഹത്യക്ക് മുമ്പ് ജര്‍മ്മനിയിലും ഇത് പോലെ നാസി സ്‌പോണ്‍സേര്‍ഡ് സിനിമകള്‍ പുറത്തിറങ്ങിയിരുന്നു.

മലയാളത്തില്‍ സംഘികളുടെ സിനിമ ശ്രദ്ധിക്കപ്പെടുക അതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ സാന്നിധ്യം കൊണ്ടായിരിക്കും, 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിന്റെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ കൃത്യമായ ലക്ഷ്യത്തോടെയുള്ളതാണ് എന്ന് അന്ന് തന്നെ പലരും ചൂണ്ടിക്കാണിച്ചു.

'ഇരുപത് വര്‍ഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കിമാറ്റാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്, ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനായി അവര്‍ക്കിടയിലെ ചെറുപ്പക്കാര്‍ പണിയെടുക്കുന്നുണ്ട്, അവര്‍ക്ക് വലിയ തോതില്‍ പണം കിട്ടുന്നുണ്ട്' എന്ന് ഒരു കമ്യൂണിസ്റ്റുപാര്‍ട്ടിക്കാരനായ മുഖ്യമന്ത്രി വെറുതേ പറയില്ല എന്നാര്‍ക്കാണ് അറിയാത്തത്...?

രാജ്യത്തുടനീളം വിഎസ്സിന്റെ പ്രസ്താവന ഏറ്റെടുത്തത് യോഗി ആദിഥ്യനാഥ് ഉള്‍പ്പടെയുള്ള തീവ്രഹിന്ദുത്വവാദികളായിരുന്നു. തന്റെ പ്രസ്താവന ഹിന്ദുത്വര്‍ ഉപയോഗിക്കുന്നു എന്ന് വ്യക്തമായ ഘട്ടത്തില്‍ പോലും വി എസ് അത് തിരുത്തിയിട്ടില്ല, പലരെക്കൊണ്ടും പല പ്രസ്താവനകളും തിരുത്തിച്ച പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി അബദ്ധജടിലമായ ഈ പ്രസ്താവന തിരുത്താന്‍ വിഎസിനോട് ആവശ്യപ്പെട്ടിട്ടില്ല. കാരണം അതൊരു നാക്കുപിഴയായിരുന്നില്ല, പാര്‍ട്ടിയുടെ തീരുമാനമായിരുന്നു.

ഒരു മുസ് ലിം ഭൂരിപക്ഷ സംസ്ഥാനം എന്നുപോലുമല്ല മുസ് ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പറഞ്ഞതായിരുന്നു, അത് തിരുത്തുന്നു എന്നൊരു വാക്ക് വിഎസ്സോ പാര്‍ട്ടിയോ പറഞ്ഞിരുന്നെങ്കില്‍ സംഘികളുടെ സിനിമയില്‍ വിഎസ് ഉണ്ടാകുമായിരുന്നില്ല.

അഥവാ ഇങ്ങനെ ഒരു വംശഹത്യാ ലക്ഷ്യമുള്ള സിനിമ വരാനിരിക്കുന്നത് കൊണ്ടാണ് വി എസ്സും പാര്‍ട്ടിയും തിരുത്താതിരുന്നത്, കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ സിപിഎമ്മിനുണ്ടായ സാംസ്‌കാരീക ഹിന്ദുത്വയെ പുല്‍കുന്ന നയം മാറ്റം പാര്‍ട്ടിയുടെ സുചിന്തിതമായ തീരുമാനമാണെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്.

ചെമ്പട്ടില്‍ പൊതിഞ്ഞ് ഇങ്കുലാബ് വിളികളുടെ സാനിധ്യത്തോടെ തെക്കോട്ടെടുക്കപ്പെട്ടാലും വിഎസിന് ആദ്യമായി സ്മാരകം പണിയുന്നത് സംഘികളായിരിക്കും. കമ്യൂണിസത്തിന്റെ മുഖംമൂടിയിട്ടുകൊണ്ട് സംഘപരിവാരത്തിന് വിടുവേല ചെയ്തവരില്‍ ഒന്നാം സ്ഥാനക്കാരനായി എന്നും അയാളുണ്ടാകും, സഖാവ് വിഎസ് അച്യുതാനന്ദന്‍. സംഘികളുടെ ഹീറോ.

Next Story

RELATED STORIES

Share it