വിന്‍ഡീസ് ഇതിഹാസം എവേര്‍ട്ടന്‍ വീക്‌സ് വിടവാങ്ങി

കിങ്‌സ്റ്റണ്‍: വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസ താരം എവേര്‍ട്ടണ്‍ വീക്‌സ് അന്തരിച്ചു. 95 വയസ്സായിരുന്ന എവേര്‍ട്ടണ്‍ വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. കരീബിയന്‍ ക്രിക്കറ്റിന്റെ സ്ഥാപകന്‍ എന്നാണ് വീക്‌സ് വിശേഷിക്കപ്പെടുന്നത്. കരീബിയന്‍ ക്രിക്കറ്റിലെ പ്രശ്‌സതരായ ത്രീഡബ്ല്യൂസിലെ താരമാണ് വീക്‌സ്. 1948 മുതല്‍ 58 വരെയാണ് വീക്‌സ് കരീബിയന്‍സിനായി കളിച്ചത്. 4455 റണ്‍സാണ് വീക്‌സിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ സമ്പാദ്യം. 15 സെഞ്ചുറികള്‍ നേടിയ വീക്‌സിന്റെ ഉയര്‍ന്ന സ്‌കോര്‍ 207 ആണ്. തുടര്‍ച്ചയായി അഞ്ച് ഇന്നിങ്‌സുകളില്‍ വീക്‌സ് സെഞ്ചുറി നേടിയിരുന്നു. ക്ലൈവ് വാല്‍കോട്ട്, ഫ്രാങ്ക് വോറെല്‍ എന്നിവരാണ് ത്രീ ഡബ്ല്യൂസിലെ മറ്റ് രണ്ട് താരങ്ങള്‍ . രണ്ട് പേരും നേരത്തെ മരണപ്പെട്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കരബിയന്‍ ക്രിക്കറ്റിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച താരമാണ് വീക്‌സ്.

RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT