Latest News

ബംഗാള്‍: ഇത്തവണ നീറ്റ് വഴി പ്രവേശനം നേടിയത് അല്‍ അമീന്‍ മിഷന്റെ 504 വിദ്യാര്‍ത്ഥികള്‍

ബംഗാള്‍: ഇത്തവണ നീറ്റ് വഴി പ്രവേശനം നേടിയത് അല്‍ അമീന്‍ മിഷന്റെ 504 വിദ്യാര്‍ത്ഥികള്‍
X


കൊല്‍ക്കൊത്ത: പശ്ചിമബംഗാളിലെ അല്‍അമീന്‍ മിഷന് ഇത് സന്തോഷത്തിന്റെ വര്‍ഷമാണ്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ജീവിച്ചുപോകുന്ന 504 കുട്ടികളാണ് ഇത്തവണ അല്‍ അമീന്‍ വഴി നീറ്റ് പരീക്ഷയിലൂടെ പ്രവേശനം നേടിയത്. സമൂഹത്തിന്റെ താഴെത്തലങ്ങളില്‍ ജീവക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിന് സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിത സംഘടനയായ അല്‍അമീന്റെ 33 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് ഇത്.

ഇത്തവണ പ്രവേശനം നേടിയവരില്‍ 150 പേര്‍ ഏറ്റവും പാവപ്പെട്ടവരും ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ളവരും 207 പേര്‍ താഴ്ന്ന മധ്യവര്‍ഗവും 157 പേര്‍ ഉയര്‍ന്ന കുടുംബങ്ങളില്‍ നിന്നുള്ളവരുമാണ്.

720 ല്‍ 675 നേടിയ ജിസാന്‍ ഹൊസ്സൈന്‍ ആണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത്.

അല്‍ അമീന്‍ പുറത്തുവിട്ട കണക്കു പ്രകാരം വിജയികളായ 144 പേര്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നുള്ളവരാണ്, 66 പേര്‍ മാല്‍ഡയില്‍ നിന്ന്, 54 പേര്‍ 24 സൗത്ത് പര്‍ഗാനയില്‍ നിന്ന്, 41 ബിര്‍ഭം, 36 എന്‍ 24 പര്‍ഗാനയില്‍ നിന്ന്, നാദിയയില്‍ നിന്ന് 31, ബര്‍ദ്വാന്‍ നിന്ന് 28, ഹൗറയില്‍ നിന്ന് 20, 15 ദക്ഷിണ ദിനാജ്പൂരില്‍, 14 ഹൂഗ്ലിയില്‍ നിന്ന്, ഉത്തര്‍ ദിനാജ്പൂരില്‍ നിന്ന് 13, 12 വെസ്റ്റ് മിഡ്നാപൂര്‍, 12 ബങ്കുറ, ഈസ്റ്റ് മിഡ്നാപൂര്‍ 5, കൂച്ച്‌ബെഹറില്‍ നിന്ന് 4, കൊല്‍ക്കത്തയില്‍ നിന്ന് 3, 6 പേര്‍ മറ്റ് ചില ജില്ലകളില്‍ നിന്നുള്ളവരുമാണ്.

അല്‍ അമീന്‍ മിഷനില്‍ 17000 റസിഡന്‍ഷ്യല്‍ വിദ്യാര്‍ത്ഥികളും 3000 അധ്യാപകരുമുണ്ട്. 15 ജില്ലകളിലായി 56 ബ്രാഞ്ചുകളിലായാണ് പരിശീലനം നല്‍കുന്നത്.

1987 ല്‍ നൂറുല്‍ ഇസ്ലാമാണ് ഇത്തരമൊരു ആശയത്തിന് തുടക്കമിട്ടത്. ഹൗറയില്‍ ഒരു മദ്രസ കെട്ടിടത്തില്‍ 7 വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ അല്‍ അമീന്‍ ഇന്ന് ദരിദ്രവിദ്യാര്‍ത്ഥികള്‍ക്ക് ഒരത്താണിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ജീവിത മൂല്യങ്ങളും പകര്‍ന്നു നല്‍കുകയെന്നതാണ് മിഷന്റെ ഉദ്ദേശ്യം.

ഇതിനകം 2400 ഡോക്ടര്‍മാരെയും 2500 എഞ്ചിനീയര്‍മാരെയും നിരവധി റിസര്‍ച്ചര്‍മാരെയും ഉദ്യോഗസ്ഥരെയും അധ്യാപകരെയും അല്‍അമീന്‍ വഴി പുറത്തുവന്നിട്ടുണ്ട്.


Next Story

RELATED STORIES

Share it