പശ്ചിമ ബംഗാളും അസമും 27ന് ബൂത്തിലേക്ക്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡല്ഹി: പശ്ചിമ ബംഗാളിലും അസമിലും ആദ്യ ഘട്ട വോട്ടെടുപ്പ് 27 നടക്കും. ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 294 സീറ്റുകളുള്ള ബംഗാളിലെ 30 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പുരുലിയ, ബങ്കുര, ജാര്ഗ്രാം, പൂര്വ്വ മിട്നാപുര്, പശ്ചിമ മിട്നാപുര് എന്നിവിടങ്ങളില് നിന്നുള്ള മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട മത്സരം. അസമില് ആകെയുള്ള 126 സീറ്റുകളില് 47 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്.
തൃണമൂല് കോണ്ഗ്രസ്, ബിജെപി, കോണ്ഗ്രസ് ഇടതുപാര്ട്ടികള്, ഗണ ഫ്രണ്ട്, ഐ.എസ്.എഫ് എന്നീ പാര്ട്ടികള് ആണ് ബംഗാളില് മത്സര രംഗത്തുള്ളത്. കേന്ദ്ര സുരക്ഷാ സേന വിഭാഗങ്ങളുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക. 684 കേന്ദ്ര സേനയെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില് വിന്യസിച്ചു.
അസമില് എന്ഡിഎയും കോണ്ഗ്രസ് നയിക്കുന്ന യുപിഎയും അസം ജാതീയ പരിഷത്ത്, അസം ജാതീയവാദി യുവചാത്ര പരിഷത്ത് എന്നീ പാര്ട്ടികള് ചേര്ന്ന സഖ്യവുമാണ് മത്സരിക്കുന്നത്.
RELATED STORIES
ഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMTകായികതാരങ്ങളെ പുറത്താക്കി സ്റ്റേഡിയത്തില് വ്യായാമം: ഐഎഎസ്...
27 May 2022 2:11 AM GMTപെരിന്തല്മണ്ണയില് പ്രവാസിയെ കൊലപ്പെടുത്തിയ കേസില് മൂന്ന് പേര് കൂടി ...
27 May 2022 1:50 AM GMTവിദേശികള്ക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതില് നിയന്ത്രണം;...
27 May 2022 1:33 AM GMTതേര്ഡ് പാര്ട്ടി വാഹന ഇന്ഷുറന്സ് പ്രീമിയത്തില് വര്ധന: പുതിയ...
27 May 2022 1:06 AM GMTമന്ത്രി ഇടപെട്ടു: എംആർഐ സ്കാനിംഗിന്റെ നിരക്ക് കുറച്ചു
27 May 2022 12:42 AM GMT