Latest News

പശുസംരക്ഷണ സമിതി രൂപീകരിച്ച് തെലങ്കാനസര്‍ക്കാര്‍

പശുസംരക്ഷണ സമിതി രൂപീകരിച്ച് തെലങ്കാനസര്‍ക്കാര്‍
X

ഹൈദരാബാദ്: തെലങ്കാനയില്‍ പശു സംരക്ഷണ സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഹിന്ദുത്വര്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പ്രത്യേക പശു സംരക്ഷണ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉത്തരവിറക്കിയത്. മൃഗക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി. വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പശുസംരക്ഷണത്തെ കുറിച്ച് ഈ സമിതി പഠിക്കും. വിവിധ പ്രദേശങ്ങളില്‍ പശുത്തൊഴുത്തുകള്‍ നിര്‍മിക്കാനും തീരുമാനിച്ചു. ഭക്തര്‍ കന്നുകാലികളെ ദാനം ചെയ്യുന്ന വെമുലവാഡ ക്ഷേത്രത്തിന് സമീപം ഒരു തൊഴുത്ത് സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it