അഞ്ചു ജില്ലകള്‍ക്ക് സൂര്യതാപ മുന്നറിയിപ്പ്

അഞ്ചു ജില്ലകള്‍ക്ക് സൂര്യതാപ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുജില്ലകളിലെ കൂടിയ താപനില രണ്ടുമുതല്‍ മൂന്നു ഡിഗ്രിവരെ വര്‍ധിക്കാമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ താപനില വര്‍ധിക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട് വെള്ളിയാഴ്ച പകല്‍ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. മുണ്ടൂരിലാണ് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുദിവസം തുടര്‍ച്ചയായി മുണ്ടൂരില്‍ 40 ഡിഗ്രിയായിരുന്നു താപനില രേഖപ്പെടുത്തിയത്.

RELATED STORIES

Share it
Top