Latest News

വരുന്നത് ശക്തമായ മഴയും കാറ്റുമെന്ന് കാലാവസ്ഥ വകുപ്പ്

വരുന്നത് ശക്തമായ മഴയും കാറ്റുമെന്ന് കാലാവസ്ഥ വകുപ്പ്
X

തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അഞ്ചുദിവസത്തേക്കാണ് മഴ പ്രവചനം. വിഫ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതാണ് മഴയ്ക്കു കാരണം. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാനും സാധ്യതയുണ്ട്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഈ മാസം 28 വരെ മൽസ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തി. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

Next Story

RELATED STORIES

Share it