Latest News

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലക്ക് സാധ്യത. രാവിലെ 11 മുതൽ ഉച്ചക്ക് മൂന്നു വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ഉയർന്ന താപനിലക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പകൽ സമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ആവശ്യത്തിന് വെള്ളം കുടിക്കുക, അമിതമായി ക്ഷീണം അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടുക തുടങ്ങി നിരവധി മാർഗനിർദേശങ്ങൾ ദുരന്ത നിവാരണ അതോറിറ്റി മുന്നോട്ട് വച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.

Next Story

RELATED STORIES

Share it