- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്: കാട്ടുതീ അണക്കാനുള്ള ശ്രമത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
റെയില്‍വേ മുന്‍ ജീവനക്കാരന്‍ പുല്‍പ്പള്ളി കൊല്ലിവയല്‍ വിജയന്‍ (55) ആണ് മരിച്ചത്.

കല്‍പറ്റ: വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കാട്ടുതീയണക്കാനുള്ള ശ്രമത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. റെയില്‍വേ മുന്‍ ജീവനക്കാരന്‍ പുല്‍പ്പള്ളി കൊല്ലിവയല്‍ വിജയന്‍ (55) ആണ് മരിച്ചത്.പുല്‍പ്പള്ളി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന് കീഴിലുള്ള കൊല്ലിവയല്‍ പ്രദേശത്ത് ഇന്ന് ഉച്ചയോടെ പടര്‍ന്ന കാട്ടുതീ അണയ്ക്കുന്നതിനിടെയാണ് സംഭവം. ഇന്നുച്ചയോടെയാണ് തേക്കിന്‍ കാട്ടില്‍ കാട്ടുതീ പടര്‍ന്നത്. തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നീണ്ട നടത്തിയ പരിശ്രമത്തിന്റെ ഫലമായി തീയണക്കുകയായിരുന്നു.
ഇതിനിടയിലാണ് വിജയന്‍ കുഴഞ്ഞുവീണത്. തീ പടര്‍ന്നതിന് സമീപത്തേക്ക് ബക്കറ്റില്‍ വെള്ളവുമായെത്തി തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സുധയാണ് ഭാര്യ. അക്ഷയ്, ആകാശ്, സീതാലക്ഷ്മി എന്നിവരാണ് മക്കള്‍. മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















