Latest News

വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല

പുരസ്‌കാരം വാങ്ങേണ്ട എന്നതാണ് സിപിഎം നിലപാടെന്ന് ജനറല്‍ സെക്രട്ടറി എം എ ബേബി

വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല
X

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം കുടുംബം സ്വീകരിക്കില്ല. സ്വീകരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും അതനുസരിച്ച് കുടുംബം തീരുമാനമെടുക്കുമെന്നും ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. സിപിഎം നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാണ് കുടുംബം ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. പത്മ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന കീഴ്വഴക്കം സിപിഎമ്മിനില്ലെന്ന് വി എസിന്റെ കുടുംബത്തെ പാര്‍ട്ടി അറിയിച്ചു. പാര്‍ട്ടി പറയുന്നത് അംഗീകരിക്കുമെന്ന് വിഎസിന്റെ മകന്‍ വി എ അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി വി എസ് അച്യുതാനന്ദന്റെ കുടുംബം സംസാരിച്ചിരുന്നു. വി എസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിക്കുമായിരുന്നു എന്ന കാര്യമാണ് പാര്‍ട്ടിയും വി എസിന്റെ കുടുംബവും വ്യക്തമാക്കുന്നത്. പുരസ്‌ക്കാര പ്രഖ്യാപനത്തിനു പിന്നാലെ ജനമനസില്‍ വിഎസിനുള്ള അംഗീകാരമെന്ന് കുടുംബം സന്തോഷം പ്രകടിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി സ്വാഗതം ചെയ്തു. പക്ഷേ വിഎസ് ജീവിച്ചിരുന്നങ്കില്‍ വാങ്ങില്ലെന്ന എം എ ബേബിയുടെ നിലപാടാണ് നിര്‍ണ്ണായകമായത്. ഇതോടെ പാര്‍ട്ടിക്ക് തീരുമാനം വിട്ടു വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍.

ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും അത് അനുസരിച്ചാണ് തീരുമാനമെടുക്കുക എന്നുമാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. പാര്‍ട്ടി മൂല്യങ്ങളേയും പാര്‍ട്ടിയുടെ തീരുമാനങ്ങളേയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ പിതാവ് എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും തങ്ങളുടെ നിലപാടെന്നായിരുന്നു കുറിപ്പ്. പത്മ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചതിന് ശേഷമായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it