Latest News

വിഴിഞ്ഞം തുറമുഖം: നിര്‍മാണ പുരോഗതി വിലയിരുത്താന്‍ വീണ്ടും മന്ത്രിയെത്തി

വിഴിഞ്ഞം തുറമുഖം: നിര്‍മാണ പുരോഗതി വിലയിരുത്താന്‍ വീണ്ടും മന്ത്രിയെത്തി
X

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഇന്നലെ വീണ്ടും വിഴിഞ്ഞം സന്ദര്‍ശിച്ചു. ഉദ്ദേശിച്ചതിലും നേരത്തെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

പുലിമുട്ട് നിര്‍മാണം 1050 മീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രിതിദിനം നിലവില്‍ 10,000 ടണ്‍ കല്ലുകള്‍ നിക്ഷേപിക്കുന്നുണ്ട്. ഇത് താമസിയാതെ 15,000 ടണ്ണിലേക്ക് ഉയര്‍ത്തും. പാറ കൊണ്ടു വരുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു. വാഹനങ്ങള്‍ തിരിച്ചറിയാന്‍ ഹോളോഗ്രാം, ഓട്ടോമാറ്റിക് ട്രാക്കിംഗ്‌സിസ്റ്റം എന്നിവ ഏര്‍പ്പെടുത്തും. പദ്ധതി പ്രദേശത്തെ മറ്റു വിഷയങ്ങള്‍ പരിഹരിക്കുവാന്‍ ജനുവരിയില്‍ ബന്ധപ്പെട്ട കക്ഷികളെ ഉള്‍പ്പെടുത്തി യോഗം ചേരും. പദ്ധതി പൂര്‍ത്തീകരണത്തിന് ആവശ്യമായ പാറ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വിസില്‍ മാനേജിംഗ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ജയകുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി. ഇലക്ട്രിക്ക് സബ് സ്‌റ്റേഷന്‍, ഗേറ്റ് കോപ്ലക്‌സ് എന്നിവയുടെ ഉദ്ഘാടനം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹിക്കും. മത്സ്യ ബന്ധന ബോട്ടുകള്‍ക്കുള്ള മണ്ണെണ്ണ വിതരണം പുനരാരംഭിച്ചതായും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വിസില്‍ സിഇഒ ഡോ ജയകുമാര്‍, മന്ത്രിയുടെ പിഎസ് പിടി ജോയി, എപി എസ്.സിപി അന്‍വര്‍ സാദത്ത് എന്നിവരും മറ്റു ഉദ്യോഗസ്ഥരും കൂടെ ഉണ്ടായിരുന്നു. നവംബര്‍ 17നും നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി എത്തിയിരുന്നു.

Next Story

RELATED STORIES

Share it