Latest News

വ്യാപാരഭവന്‍ ഓഫീസില്‍ അതിക്രമം: വാതിലിന് തീയിട്ടു

വ്യാപാരഭവന്‍ ഓഫീസില്‍ അതിക്രമം: വാതിലിന് തീയിട്ടു
X
മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ പാറപ്പുറത്തുള്ള വ്യാപാരഭവന്‍ ഓഫീസില്‍ കഴിഞ്ഞ രാത്രിയില്‍ അതിക്രമം. സമൂഹ്യവിരുദ്ധര്‍ വാതിലിന് തീയിടുകയും ഓഡിറ്റോറിയത്തിന്റെ വാതിലുകള്‍ ചവിട്ടി പൊളിച്ച് നശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഓഫീസ് അടച്ചു പോയതാണ്. ഇന്നലെ രാവിലെ ഓഫീസ് തുറക്കാനായി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഓഫീസിന്റെ വാതില്‍ തകര്‍ത്ത സാമൂഹ്യവിരുദ്ധര്‍ ടെലിവിഷന്‍ ഓണാക്കി കണ്ടിട്ടുമുണ്ട്. പരാതിയെ തുടര്‍ന്ന് മാള പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.




Next Story

RELATED STORIES

Share it