Latest News

കൊവിഡ് മാര്‍ഗനിര്‍ദേശ ലംഘനം; ഡല്‍ഹിയില്‍ നിരവധി ബസാറുകള്‍ ജില്ലാ ഭരണകൂടം അടച്ചുപൂട്ടി

കൊവിഡ് മാര്‍ഗനിര്‍ദേശ ലംഘനം; ഡല്‍ഹിയില്‍ നിരവധി ബസാറുകള്‍ ജില്ലാ ഭരണകൂടം അടച്ചുപൂട്ടി
X

ന്യൂഡല്‍ഹി: കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ വ്യാപകമായി ലംഘിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ പ്രശസ്തമായ സദര്‍ ബസാര്‍ അടച്ചുപൂട്ടി. മൂന്ന് ദിവസമായി ബസാറില്‍ വമ്പിച്ച ആള്‍ത്തിരക്കാണ് അനുഭവപ്പെട്ടത്. ബസാറില്‍ വലിയ തിക്കും തിരക്കും ജനക്കൂട്ടവും ഉള്ളതായി ശനിയാഴ്ചയോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് ജൂലൈ 13വരെ ബസാര്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

സമാനമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ലജ്പത് നഗര്‍, റൂയി മണ്ഡി, എന്നീ മാര്‍ക്കറ്റുകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു.

ലക്ഷ്മി നഗര്‍ മാര്‍ക്കറ്റ്, കമല്‍ നഗര്‍, സരോജിനി മാര്‍ക്കറ്റ് എന്നിവയാണ് ജില്ലാ ഭരണകൂടം അടച്ചിടാന്‍ നിര്‍ദേശിച്ച മറ്റ് പ്രധാന മാര്‍ക്കറ്റുകള്‍.

മൊബൈല്‍ ഫോണ്‍ വില്‍പ്പനക്ക് പ്രശസ്തമായ ഗഫാര്‍ മാര്‍ക്കറ്റ് 48 മണിക്കൂര്‍ നേരത്തേക്ക് അടച്ചുപൂട്ടിയിട്ടുണ്ട്.

ഏപ്രില്‍ 19 മുതല്‍ മെയ് 30വരെയായിരുന്നു ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ നിലവിലുണ്ടായിരുന്നത്. പിന്നീട് ഘട്ടംഘട്ടമായാണ് ജൂലൈ 7ന് ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയത്.

Next Story

RELATED STORIES

Share it