Latest News

കൊവിഡ് കെയര്‍ സെന്ററിനായി കെട്ടിടം ഏറ്റെടുത്തു നല്‍കിയില്ല; വില്ലേജ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

ചെങ്ങന്നൂര്‍ വെണ്‍മണി വില്ലേജ് ഓഫിസര്‍ റെജീന പി നാരായണനെയാണ് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

കൊവിഡ് കെയര്‍ സെന്ററിനായി കെട്ടിടം ഏറ്റെടുത്തു നല്‍കിയില്ല; വില്ലേജ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍
X

ആലപ്പുഴ: കൊവിഡ് കെയര്‍ സെന്ററിനായി കെട്ടിടം ഏറ്റെടുത്ത് നല്‍കാതിരുന്ന വില്ലേജ് ഓഫിസറെ ആലപ്പുഴ ജില്ലാ കളക്ടര്‍ സസ്‌പെന്റ് ചെയ്തു.ചെങ്ങന്നൂര്‍ വെണ്‍മണി വില്ലേജ് ഓഫിസര്‍ റെജീന പി നാരായണനെയാണ് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നെത്തിയ രണ്ടു പേര്‍ മണിക്കൂറുകളോളം മുറി ലഭിക്കാത്തതിനെ തുടര്‍ന്ന് പുറത്ത് നില്‍ക്കേണ്ടി വന്നിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

ചെന്നെയില്‍ നിന്ന് ചെങ്ങന്നൂര്‍ എത്തിയവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ നിശ്ചയിച്ച കൊവിഡ് കെയര്‍ സെന്ററായ കൊഴുവല്ലൂര്‍ സെന്റ് തോമസ് എഞ്ചിനീയറിങ് കോളജ് തുറക്കാത്തതിനെയാണ് നടപടിയെന്ന് കളക്ടര്‍ വ്യക്തമാക്കി. നിലവിലെ കാര്‍ത്തികപ്പള്ളി ഭൂരേഖ തഹസില്‍ദാര്‍ എം ബിജുകുമാറിനെ ചെങ്ങന്നൂര്‍ തഹസില്‍ദാരായി നിയമിക്കുകയും ചെയ്തു. നിരീക്ഷണത്തിന് താമസിപ്പിക്കുന്ന കൊവിഡ് കെയര്‍ സെന്ററുകളുടെ താക്കോല്‍ അതത് വില്ലേജ് ഓഫിസര്‍മാര്‍ വാങ്ങി സൂക്ഷിക്കണം എന്ന് നേരത്തെ തന്നെ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊവിഡ് കെയര്‍ സെന്റര്‍ തുറക്കാത്തതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയാണ് തുറന്നുകൊടുത്തത്.

Next Story

RELATED STORIES

Share it