Latest News

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ക്ക് സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ കണ്ടെത്തി വിജിലന്‍സ്

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ക്ക് സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ കണ്ടെത്തി വിജിലന്‍സ്
X

തിരുവനന്തപുരം: ദേവസ്വം മരാമത്ത് ഓഫീസില്‍ നിന്ന് ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ക്ക് സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ കണ്ടെത്തി വിജിലന്‍സ്. 1999 ല്‍ വിജയ് മല്യ വഴിപാടായി 30.3 കിലോ സ്വര്‍ണം നല്‍കിയതെന്ന് രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. ദ്വാരപാലക ശില്പങ്ങളുടെ പാളിയിലെ സ്വര്‍ണത്തിന് മങ്ങലുണ്ടെന്ന് കണ്ടെത്തുന്നത് 2019ലാണ്. അന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പാളികളില്‍ സ്വര്‍ണം പൂശുന്ന നടപടികള്‍ ഏറ്റെടുത്തത്. എന്നാല്‍ അന്ന് തനിക്ക് ചെമ്പ് പാളികളാണ് ലഭിച്ചതെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നത്.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണികളുമായ ബന്ധപ്പെട്ട സ്പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കെതിരെ വിജിലന്‍സ് രഹസ്യാന്വേഷണം ആരംഭിച്ചു. വിശദമായ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ വിജിലന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ പെട്ടെന്ന് ധനികനായി മാറുകയും ശബരിമലയിലെ സ്‌പോണ്‍സറായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തിരുവനന്തപുരത്തു മാത്രം കോടികളുടെ ഭൂമി ഇടപാടുകളുണ്ടെന്നാണ് വിവരം. മൂന്നു വര്‍ഷത്തിനുള്ളില്‍ മാത്രം 30 കോടിയിലധികം രൂപയുടെ ഭൂമി കച്ചവടങ്ങള്‍ നടന്നതിന്റെ തെളിവുകളും പോലിസിന് ലഭിച്ചു. ഇയാള്‍ സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് വിവരം.

2019 ജുലായ് 20ന് പാളികള്‍ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ചത് 40 ദിവസം കഴിഞ്ഞാണ്. ഒരു മാസം സ്വര്‍ണ പാളികള്‍ എവിടെയായിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കേണ്ടി വരും. തിരികെ കൊണ്ടുവന്നപ്പോള്‍ നാലുകിലോഗ്രാം കുറഞ്ഞത് മഹസറില്‍ രേഖപ്പെടുത്താത്തതിനെക്കുറിച്ച് ദേവസ്വം ജീവനക്കാരും മറുപടി പറയേണ്ടിവരും.

Next Story

RELATED STORIES

Share it