Latest News

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വെയറെ വിജിലന്‍സ് പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വെയറെ വിജിലന്‍സ് പിടികൂടി
X

തൃശൂര്‍: ഭൂമി അളന്നുനല്‍കാന്‍ 6,000 രൂപ കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വെയറെ കൈയോടെ വിജിലന്‍സ് പിടികൂടി. നാട്ടിക മൂത്തകുന്നം ബീച്ചില്‍ ഭൂമി അളക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വലപ്പാട് സ്വദേശി എം വി അനിരുദ്ധനെയാണ് വിജിലന്‍സ് പിടികൂടിയത്. കൈപ്പമംഗലം സ്വദേശി ദിവ്യയുടെ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി. ചാവക്കാട് താലൂക്ക് സര്‍വെയറാണ് എം വി അനിരുദ്ധന്‍. വിജിലന്‍സ് ഡിവൈഎസ്പി പി എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മൂത്തക്കുന്നം ബീച്ചില്‍ ദിവ്യയുടെ കുടുംബ സ്വത്ത് അളക്കാനാണ് താലൂക്ക് സര്‍വെയര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

60 സെന്റ് ഭൂമി അളക്കുന്നതിന് 6,000 രൂപയാണ് ചോദിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ഇവരുടെ തന്നെ 85 സ്ഥലം അളക്കുന്നതിന് 8,000 രൂപ ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നു. നിലവില്‍ ചണ്ഡീഗഢിലാണ് ദിവ്യയും കുടുംബവും. വീട് ഉള്‍പ്പെടുന്ന രണ്ടാമത്തെ സ്ഥലത്തിന്റെ അളവെടുപ്പ് പലതവണ സര്‍വെയര്‍ മാറ്റിവച്ചിരുന്നതായി ദിവ്യ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. വീടിരിക്കുന്ന സ്ഥലം അളക്കാന്‍ അനിരുദ്ധനെത്തിയപ്പോള്‍ പരാതിക്കാരി ഇക്കാര്യം വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു. അളവെടുപ്പ് കഴിഞ്ഞ് മടങ്ങാനിരുന്ന സര്‍വെയര്‍ അനിരുദ്ധന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഫിനോഫ്ത്തലിന്‍ പുരട്ടി നല്‍കിയ 6,000 രൂപ ദിവ്യ കൈമാറി. ഉടന്‍തന്നെ സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സര്‍വെയറെ പിടികൂടുകയായിരുന്നു.

Next Story

RELATED STORIES

Share it