Latest News

പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ മുങ്ങിമരിച്ചു; കൂടെയുണ്ടായ വിദ്യാര്‍ഥി അത്യാസന്ന നിലയില്‍

കുടിയാന്‍മലമാങ്കുളം സ്വദേശിയായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ (വിഇഒ) പി ആര്‍ ഗോപി (45) ആണ് മരിച്ചത്.

പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ  വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ മുങ്ങിമരിച്ചു;  കൂടെയുണ്ടായ വിദ്യാര്‍ഥി അത്യാസന്ന നിലയില്‍
X

കുടിയാന്‍മല: നെടുവാലൂര്‍ പുഴയില്‍ മീന്‍പിടിക്കാന്‍ പോയ വില്ലേജ് ഓഫിസ് ജീവനക്കാരന്‍ മുങ്ങിമരിച്ചു.കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടിയാന്‍മലമാങ്കുളം സ്വദേശിയായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ (വിഇഒ) പി ആര്‍ ഗോപി (45) ആണ് മരിച്ചത്. ഇയാളുടെ ബന്ധു ബാലന്റെ മകന്‍ പള്ളത്ത് വീട്ടില്‍ ജിബിനെ അത്യാസന്ന നിലയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

നെടുവിലൂര്‍ കാപ്പുങ്കരയില്‍ മീന്‍ പിടിക്കാനെത്തിയ നാലുപേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. ഇതില്‍ രണ്ടുപേര്‍ പുഴയിലെ ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു അപകടം. ഗോപിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. രുക്മിണിയാണ് ഭാര്യ.

Next Story

RELATED STORIES

Share it