Latest News

വെഞ്ഞാറമൂട് കൊല: സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാണോയെന്ന് കെ സുധാകരന്‍ എംപി

വെഞ്ഞാറമൂട് കൊല: സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാണോയെന്ന് കെ സുധാകരന്‍ എംപി
X

കണ്ണൂര്‍: വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കാരണങ്ങള്‍ വ്യക്തമാവാനും ആരാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാവാനും സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന് സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്കെതിരായ സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ റഹീമിന്റെയും സിപിഎം നേതാക്കളുടെയും കണ്ണീര് കണ്ട് ജനങ്ങള്‍ നിങ്ങളെ വിശ്വസിച്ചുപോവുമെന്ന് കരുതിയോ. കാസര്‍കോട്ട് രണ്ട് യുവാക്കളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയപ്പോഴും ഷുഹൈബിനെ വെട്ടിനുറുക്കിയപ്പോഴും ഈ നേതാക്കളുടെ കണ്ണില്‍ നിന്ന് ഒരു തുള്ളിവെള്ളവും പുറത്തേക്ക് ഒഴുകിയില്ലല്ലോ. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോഴാണോ നിങ്ങള്‍ക്ക് കണ്ണില്‍ നിന്നും വെള്ളം വന്നതെന്നും സുധാകരന്‍ ചോദിച്ചു. സിപിഎമ്മിന് കേരളം എന്ന അവസാന തുരുത്തിന്റെ കാലാവധി ഇനി മാസങ്ങള്‍ മാത്രമാണ്. പിണറായിയുടെ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി ആര്‍ക്കും ആ കപ്പലിനെ പിടിച്ചുയര്‍ത്താന്‍ കഴിയാത്ത വിധമാണ് താഴ്ന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് വി വി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണിജോസഫ് എംഎല്‍എ, പ്രഫ. എ ഡി മുസ്തഫ, മുന്‍ മേയര്‍ സുമാബാലകൃഷ്ണന്‍, വി സുരേന്ദ്രന്‍, ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂര്‍, പി ടി മാത്യു സംസാരിച്ചു.

Venjaramoodu murder: K Sudhakaran MP asks whether the government is ready for a CBI probe




Next Story

RELATED STORIES

Share it