Latest News

വെള്ളാപ്പള്ളിയുടെ പ്രസ്താവന; സര്‍ക്കാര്‍ ധവളപത്രം പ്രസിദ്ധീകരിക്കണം: വിസ്ഡം ജനറല്‍ കൗണ്‍സില്‍

വെള്ളാപ്പള്ളിയുടെ പ്രസ്താവന; സര്‍ക്കാര്‍ ധവളപത്രം പ്രസിദ്ധീകരിക്കണം: വിസ്ഡം ജനറല്‍ കൗണ്‍സില്‍
X

കോഴിക്കോട് : ഇസ് ലാമിക വിശ്വാസികളെ ലക്ഷ്യമാക്കി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന പ്ര സ്താവനകള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് കോഴിക്കോട് നടന്ന വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

മുസ് ലിം സമുദായം അനര്‍ഹമായത് നേടി എടുത്തു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വസ്തു താവിരുദ്ധമാണ്. ജസ്റ്റിസ് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ രൂപം നല്‍കിയ പാലോളി കമ്മിറ്റി റിപ്പോര്‍ട്ടും പരിശോധിച്ചാല്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ബോദ്ധ്യപ്പെടുമെന്നും ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ മുസീലീം സമൂഹത്തിന്റെ വിദ്യാഭ്യാസം, ഉദ്യോഗം, സാമ്പത്തികം, സോഷ്യല്‍ സ്റ്റാറ്റസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ച് ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ ധവള പത്രമിറക്കി ആരോപണങ്ങള്‍ക്ക് അറുതി വരുത്തണമെന്നും ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

സാമുദായിക ധ്രുവീകരണം നടത്തി മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്കെതിരെ സമൂഹം കടുത്ത ജാഗ്രത പുലര്‍ത്തണം. ഇത്തരം പരാമര്‍ശങ്ങള്‍ മതനിരപേക്ഷ സമൂഹത്തിന്റെ തകര്‍ച്ചക്ക് ഇടയാക്കുമെന്നത് സമൂഹം ഗൗരവമായി കാണണം.

വര്‍ഗീയ, വിദ്വേഷ പരാമര്‍ശങ്ങള്‍ ഒരു സമൂഹത്തിനും ഗുണകരമല്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെ ന്നും സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ചീഫ് ഇലക്ഷന്‍ ഓഫീസര്‍ സി പി സലീം സ്വാഗതം പറഞ്ഞു. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ അധ്യക്ഷത വഹിച്ചു. പി എന്‍ അബ്ദുലത്തീഫ് മദനി ഉദ്ഘാടന കര്‍മം നിര്‍വ ഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ്, ജില്ലാ പഞ്ചാ യത്ത് അംഗം മിസ്ഹബ് കീഴരിയൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കെ സജ്ജാദ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് നിഷാദ് സലഫി, സ്റ്റുഡന്റ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി സഫ് വാന്‍ ബറാമി, യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് താജുധീന്‍ സ്വലാഹി, തുടങ്ങിയ വര്‍ സംസാരിച്ചു. ഹാരിസ് ബ്നു സലിം സമാപന സംസാരം നടത്തി.

Next Story

RELATED STORIES

Share it