Latest News

നമ്പര്‍പ്ലേറ്റില്‍ ജാതിപ്രകോപനപരമായ വാക്കുകളെഴുതിയ 250 വാഹനങ്ങള്‍ നോയ്ഡ പോലിസ് കസ്റ്റഡിയിലെടുത്തു

ജാതീയപരാമര്‍ശങ്ങള്‍ക്കു പുറമെ ഗ്രാമത്തിന്റെ പേര്, സംഘടനകള്‍, മതപ്രതീകങ്ങള്‍ എന്നിവയും വാഹനങ്ങള്‍ എഴുതുന്ന പതിവ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിവാണ്.

നമ്പര്‍പ്ലേറ്റില്‍ ജാതിപ്രകോപനപരമായ വാക്കുകളെഴുതിയ 250 വാഹനങ്ങള്‍ നോയ്ഡ പോലിസ് കസ്റ്റഡിയിലെടുത്തു
X

നോയ്ഡ: ബ്രാഹ്മണ ബൈക്ക്, ജാട്ട് പജേറൊ, കട്ടാര്‍ ബ്രാഹ്മണ്‍ ഇന്നോവ... ഇന്ത്യയില്‍ മനുഷ്യര്‍ക്കു മാത്രമല്ല, വാഹനങ്ങള്‍ക്കും ജാതിയുണ്ട്. നമ്പര്‍ പ്ലെയ്റ്റുകളിലാണ് ജാതിനാമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്തരത്തില്‍ ജാതി നാമങ്ങളും വംശവും ജാതിആക്ഷേപങ്ങളും പ്രദര്‍ശിപ്പിച്ച 250 വാഹനങ്ങളുടെ ഉടമസ്ഥര്‍ക്കെതിരേ നോയ്ഡ പോലിസ് കേസെടുത്തു. ഓപറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി.

നമ്പര്‍ പ്ലെയ്റ്റില്‍ ജാതിനാമങ്ങള്‍ പ്രദര്‍ശിപ്പിച്ച 133 വാഹനങ്ങള്‍ക്കെതിരേയാണ് കേസെടുത്തത്. അതില്‍ 100 എണ്ണം നഗരപ്രദേശത്തുനിന്നും 33 ഗ്രാമീണമേഖലയില്‍ നിന്നുമാണ്. ജാതിവിദ്വേഷം പരത്തുന്ന വാക്കുകള്‍ എഴുതിയ 91 വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. അവയില്‍ 78 എണ്ണം നഗരങ്ങളിലും 13 എണ്ണം ഗ്രാമീണമേഖലയില്‍ നിന്നുമാണ്. മറ്റു തരത്തില്‍ നമ്പര്‍പ്ലേറ്റുകളില്‍ മാറ്റം വരുത്തിയ 56 വാഹനഉടമസ്ഥര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ദിവാലി പ്രമാണിച്ച് നടപ്പാക്കുന്ന സുരക്ഷാക്രമീകണങ്ങളുടെ ഭാഗമായിരുന്നു നടപടി.

നമ്പര്‍പ്ലേറ്റുകളില്‍ ജാതിവിദ്വേഷം പരത്തുന്ന വാക്കുകള്‍ എഴുതുന്നത് നിരുത്സാഹപ്പെടുത്തണമെന്നും അത്തരം വഴക്കങ്ങള്‍ ജനങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുമെന്നും റെയ്ഡിന് നേതൃത്വം കൊടുത്ത ഗൗതംബുദ്ധനഗര്‍ സീനിയര്‍ എസ് പി വൈഭവ് കൃഷ്ണ പറഞ്ഞു. തുടര്‍ ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്.

ജാതീയപരാമര്‍ശങ്ങള്‍ക്കു പുറമെ ഗ്രാമത്തിന്റെ പേര്, സംഘടനകള്‍, മതപ്രതീകങ്ങള്‍ എന്നിവയും വാഹനങ്ങള്‍ എഴുതുന്ന പതിവ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിവാണ്.

Next Story

RELATED STORIES

Share it