വാഹനമോഷണം, കവര്‍ച്ച മുതല്‍ ജയില്‍ച്ചാട്ടം; 22 വയസ്സുകാരന് കൊച്ചി പോലിസിന്റെ പിടിയില്‍

കൊച്ചി: മുപ്പതോളം കേസുകളില്‍ പ്രതിയായ 22 കാരന് പോലിസ് പിടിയില്‍. വാഹനമോഷണം, കവര്‍ച്ച, ജയില്‍ചാട്ടം തുടങ്ങി കേസുകളില്‍ പ്രതിയായ മലപ്പുറം കൊണ്ടോട്ടി കൈതയ്ക്കപറമ്പ് വീട്ടില്‍ റംഷാദിനെയാണ് കൊച്ചി പൊലിസ് അറസ്റ്റ് ചെയ്തത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന റംഷാദിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലിസ് ആലോചിക്കുന്നത്. കൂടുതല്‍ കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ ഇത് ഉപയോഗപ്പെടുമെന്നാണ് കരുതുന്നതെന്ന് കൊച്ചി സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ പ്രേംകുമാര്‍ പറഞ്ഞു.
വാഹനപരിശോധനക്കിടെ സംശയം തോന്നിയ ഓട്ടോയുടെ നമ്പര്‍ പരിശോധിച്ചത് മുതലാണ് സെന്‍ട്രല്‍ പൊലിസ് റംഷാദിനു മേല്‍ കണ്ണ് വെച്ചത്. ഓട്ടോയില്‍ ഘടിപ്പിച്ചിരുന്ന നമ്പര്‍ ബൈക്കിന്റേതാണെന്ന് പൊലിസ് കണ്ടെത്തി. തുടര്‍ന്ന് റംഷാദിനെ നിരീക്ഷിച്ച് തുടങ്ങി. ഇതിനിടെ എറണാകുളത്തെ പല വാഹനമോഷണ കേസുകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചതായി മനസിലായി. ഒടുവില്‍ നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്ന് പിടികൂടി. മോഷ്ടിച്ച പെട്ടി ഓട്ടോയുമായുള്ള യാത്രയിലായിരുന്നു റംഷാദ്.
വാഹനമോഷണ കേസുകള്‍ക്ക് തുമ്പുണ്ടാക്കാനായി സിറ്റി പൊലീസ് കമ്മിഷനര്‍ സി നാഗരാജു, ഡെപ്യൂട്ടി പൊലിസ് കമ്മിഷനര്‍ കുര്യാക്കോസ് എന്നിവരുടെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ അസി. കമ്മിഷനര്‍ ജയകുമാര്‍, ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് റംഷാദിനെ അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ പ്രേംകുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ അഖില്‍, ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ്, ശിഹാബ് തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
റംഷാദിന്റെ കൂടുതല്‍ കേസുകളുള്ളത് മലപ്പുറം ജില്ലയിലാണ്. 17കേസുകള്‍. തിരൂരങ്ങാടി, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍. കൂടാതെ കോഴിക്കോട് വെള്ളയില്‍, മെഡിക്കല്‍ കോളജ്, വടകര, മലപ്പുറം, വാഴക്കാട്, പെരിന്തല്‍മണ്ണ സ്റ്റേഷനുകളിലെ കേസുകളിലും പ്രതിയാണ്. മഞ്ചേരി ജയിലില്‍ നിന്ന് രണ്ട്തവണ തടവ് ചാടാന്‍ ശ്രമിച്ചതിനും കേസുണ്ട്.
RELATED STORIES
തളിപ്പറമ്പില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നും പീരങ്കി കണ്ടെത്തി
10 Aug 2022 9:41 AM GMTകണ്ണൂരില്‍ സഹപാഠിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ച പ്രതിക്ക്...
10 Aug 2022 5:57 AM GMTകണ്ണൂരില്‍ യുകെയില്‍ നിന്നെത്തിയ ഏഴ് വയസുകാരിക്ക് മങ്കിപോക്സ് ലക്ഷണം
8 Aug 2022 5:12 AM GMTഉരുൾപൊട്ടൽ: കണിച്ചാറിൽ 2.74 കോടിയുടെ കൃഷിനാശം
4 Aug 2022 11:17 AM GMTകനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ നാശനഷ്ടം തുടരുന്നു
2 Aug 2022 8:18 AM GMTഉരുള്‍പൊട്ടലില്‍ വ്യാപക നാശം സംഭവിച്ച വെള്ളറ കോളനി സബ് കലക്ടര്‍ അനു...
2 Aug 2022 5:52 AM GMT