Latest News

മൊത്തക്കച്ചവടക്കാര്‍ ബോധപൂര്‍വം വിലകൂട്ടരുത്; പച്ചക്കറി വില നിയന്ത്രിക്കുന്നതിന് നടപടി ആരംഭിച്ചതായി മന്ത്രി

ഒരാഴ്ചക്കുള്ളില്‍ വില നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നതെന്നും കൂടുതല്‍ ലോഡ് പച്ചക്കറിയെത്തുമ്പോള്‍ വില കുറയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

മൊത്തക്കച്ചവടക്കാര്‍ ബോധപൂര്‍വം വിലകൂട്ടരുത്; പച്ചക്കറി വില നിയന്ത്രിക്കുന്നതിന് നടപടി ആരംഭിച്ചതായി മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപടി ആരംഭിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറി വാങ്ങി വിപണിയിലെത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായുള്ള ആദ്യ ലോഡ് പച്ചക്കറി സംസ്ഥാനത്തെത്തി. ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവ വഴി അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറി എത്തിക്കുന്നത്.

ഒരാഴ്ചക്കുള്ളില്‍ വില നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നതെന്നും കൂടുതല്‍ ലോഡ് പച്ചക്കറിയെത്തുമ്പോള്‍ വില കുറയുമെന്നാണ് കരുതുന്നതെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഗുണമേന്മ ഉറപ്പ് വരുത്തിയാണ് പച്ചക്കറികള്‍ സമാഹരിക്കുന്നത്. ഹോര്‍ട്ടി കോര്‍പ്പ്, വിഎഫ്പിസി എന്നിവ വഴി കര്‍ഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്. ഹോര്‍ട്ടി കോര്‍പ്പ്, വിഎഫ്പിസികെയും പച്ചക്കറി സംഭരിച്ച് വിപണിയിലിറക്കും. ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ടാണ് ഇതിന് വേണ്ടിയുള്ള നടപടികളെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പച്ചക്കറി മൊത്തക്കച്ചവടക്കാര്‍ ബോധപൂര്‍വ്വം വിലകൂട്ടാന്‍ ശ്രമിക്കരുത്. അങ്ങനെയുണ്ടായാല്‍ നടപടിയുണ്ടാകും. പച്ചക്കറി വിലക്കയറ്റം പ്രതിസന്ധി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിന് വേണ്ടി പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it