Latest News

എപിജെ അബ്ദുല്‍ കലാം ട്രസ്റ്റ് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ കട്ടിലവെപ്പ് കര്‍മം നിര്‍വ്വഹിച്ച് വി ഡി സതീശന്‍

എപിജെ അബ്ദുല്‍ കലാം ട്രസ്റ്റ് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ കട്ടിലവെപ്പ് കര്‍മം നിര്‍വ്വഹിച്ച് വി ഡി സതീശന്‍
X

തിരൂര്‍: തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എപിജെ അബ്ദുല്‍കലാം ട്രസ്റ്റ് പാവങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന 10 വീടുകളുടെ കട്ടില വെപ്പ് കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിച്ചു. തിരൂര്‍ തെക്ക്മുറിയിലെ എസ്.എസ്.എം പോളി ടെക്‌നിക്കിന് സമീപം കോഹിനൂര്‍ നൗഷാദിന്റെ വീടിന്റെ സമീപത്ത് അദ്ദേഹം സൗജ്യമായി നല്‍കിയ 65 സെന്റ് സ്ഥലത്താണ് പുതിയ വീടുകള്‍ വെച്ച് നല്‍കുന്നത്.

രണ്ട് പ്രളയങ്ങളുടെയും മഹാമാരിയുടെയും സാമ്പത്തിക മാന്ദ്യത്തിന്റെയും ഈ കെട്ടകാലത്തില്‍ ഈ കൂരിരുട്ടില്‍ വെളിച്ചമാവുകയാണ് എപിജെ അബ്ദുല്‍കലാം ട്രസ്റ്റെന്നും പാവങ്ങളുടെ സങ്കടം കേള്‍ക്കാനും ദുഖങ്ങള്‍ മനസ്സിലാക്കാനും നമ്മുക്ക് മനസ്സുണ്ടാകണമെന്നും കഷ്ടപ്പെടുന്നവരെ ചേര്‍ത്തുപിടിക്കണമെന്നും റിലീഫ് രംഗത്ത് മാതൃകയാവുകയാണ് ഈ ട്രസ്റ്റെന്നും അദ്ദേഹം പറഞ്ഞു.

കട്ടിലവെപ്പ് കര്‍മ്മത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് കെ.ശരീഫ അധ്യക്ഷത വഹിച്ചു. എപി അനില്‍കുമാര്‍ എംല്‍എ, താനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പിപി ശംസുദ്ദീന്‍, താനൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ സല്‍മ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പുഷ്പ (തലക്കാട്), ഹാജറ (പൊന്‍മുണ്ടം), ഇസ്മായില്‍ പത്തംപാട് (നിറമരുതൂര്‍) കെപിസിസി സെക്രട്ടറിമാരായ ഇ. മുഹമ്മദ് കുഞ്ഞി, കെ.പി നൗഷാദലി, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, ഫിറോസ് കുന്നുംപറമ്പില്‍, കെപിഒ റഹ്മത്തുല്ല, പിപി അബ്ദുറഹിമാന്‍, ഡോ. മീന മേനോന്‍, ഡോ. ഫബിത, കുറ്റിയില്‍ സുഷീല, ടി. ബീരാന്‍കുട്ടി, സിദ്ധീഖ് പന്താവൂര്‍, അഡ്വ. നെസ്‌റുള്ള, യാസര്‍ പൊട്ടച്ചോല, ഫൈസല്‍ ബാബു പുല്ലൂര്‍, വാഹിദ് അന്നാര, അഡ്വ. എന്‍.വി സിന്ധു, നാലകത്ത് ഫിറോസ്, കെപി സുപ്രിയ, ഷെറിനാ ഷെറിന്‍ കോഴിക്കോട്, അഡ്വ. സെബീന സംസാരിച്ചു.

ഒരു വര്‍ഷത്തിനുള്ളില്‍ വീടുകള്‍ കൈമാറും. 8 ലക്ഷം രൂപ ചെലവിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. തിരൂര്‍ എസ്.എസ്.എം പോളി ടെക്‌നിക്ക് സൗജന്യമായാണ് വീടുകളുടെ പ്രൊജക്ടിന് സാങ്കേതിക സഹായം നല്‍കുന്നത്.

Next Story

RELATED STORIES

Share it