Latest News

റോഡില്‍ കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്‍ മരുന്നില്ലെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രിയും: വിഡി സതീശന്‍

ലോകായുക്ത ഓര്‍ഡിനന്‍സില്‍ സിപിഐയ്ക്കുള്ള എതിര്‍പ്പ് നിയമസഭയില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നു

റോഡില്‍ കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്‍ മരുന്നില്ലെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രിയും: വിഡി സതീശന്‍
X

തിരുവനന്തപുരം: റോഡില്‍ കുഴിയുണ്ടെന്ന് പൊതുമരാമത്ത് മന്ത്രിയും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും സമ്മതിക്കാതെ അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആവിഷ്‌കാര സ്വാതന്ത്രൃത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ന്നാ താന്‍ പോയി കേസ് കൊട് സിനിമക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. സൈബര്‍ ആക്രമണമുണ്ടായാല്‍ സിനിമ കൂടുതല്‍ പേര്‍ കാണും എന്നത് മാത്രമാണ് സംഭവിക്കാന്‍ പോകുന്നതെന്നും വിഡി സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍

ബഫര്‍സോണിലെ സര്‍ക്കാര്‍ ഉത്തരവ് നിറയെ അവ്യക്തതയാണ്. ഉദ്ദേശ ലക്ഷ്യം ഉത്തരവിലൂടെ നിറവേറില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയാണ്. ബഫര്‍ സോണില്‍ 2019ലെ ഉത്തരവ് റദ്ദാക്കണം. അതല്ലാതെ മുന്നോട്ട് പോകാനാകില്ല. റദ്ദാക്കാത്തിടത്തോളം കാലം മന്ത്രിസഭായോഗ തീരുമാനം നിലനില്‍ക്കും. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ തെറ്റ് സമ്മതിക്കാതെ തെറ്റ് ന്യായീകരിക്കുന്ന ഉപന്യാസമാണ് ഇറക്കിയത്.

ഈ സര്‍ക്കാരിന്റെ കാലത്ത് ഓഡിനന്‍സുകളുടെ എണ്ണം കൂടുതലാണ്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ സിപിഐയ്ക്കുള്ള എതിര്‍പ്പ് നിയമസഭയില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിഫ്ബി കേസ് ഇഡിയുടെ അധികാര പരിധിയില്‍ വരില്ല.

റോഡിലെ കുഴിയെ കുറിച്ച് പ്രതിപക്ഷം മിണ്ടരുതെന്നാണ് മന്ത്രി പറയുന്നത്. കുഴിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയമില്ല. റോഡില്‍ കുഴിയുണ്ടെന്ന് പോലും മന്ത്രി സമ്മതിക്കുന്നില്ല. ആശുപത്രിയില്‍ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും സമ്മതിക്കുന്നില്ല. ആവിഷ്‌കാര സ്വാതന്ത്രൃത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ന്നാ താന്‍ കേസ് കൊട് സിനിമക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. സൈബര്‍ ആക്രമണമുണ്ടായാല്‍ സിനിമ കൂടുതല്‍ പേര്‍ കാണും അത്ര തന്നെ.

Next Story

RELATED STORIES

Share it