Latest News

കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരം ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹത്തോടെ; പുതുപ്പള്ളിയിലെത്തി വിഡി സതീശന്‍

പ്രശ്‌നപരിഹരത്തിനാണ് പുതുപ്പള്ളിയില്‍ എത്തിയത്. കണ്ടു, സംസാരിച്ചു. കേരളത്തിലെ കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും

കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരം ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹത്തോടെ; പുതുപ്പള്ളിയിലെത്തി വിഡി സതീശന്‍
X

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്‌ന പ്രശ്‌നപരിഹാരം മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹത്തോടെ വേണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുമായി കൂടികാഴ്ച്ച നടത്തിയ ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് നേരത്തെ തന്നെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും താനും പറഞ്ഞിരുന്നു. നേതാക്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടി നേരിട്ടിട്ടുണ്ടെങ്കില്‍ അത് പൂര്‍ണമായി പരിഹരിക്കുമെന്ന് അറിയിച്ചിരുന്നു. അത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ട്. യാതൊരു തര്‍ക്കവുമില്ലാതെ കോണ്‍ഗ്രസ് അതിശക്തമായി തിരിച്ചുവരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പൂര്‍ണമായ ചുമതല തനിക്കും സുധാകരനുമുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടക്കും. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹത്തോടെ അത് വേണമെന്നാണ് ആഗ്രഹിക്കുന്നത്. അങ്ങനെയാണ് പുതുപ്പള്ളിയില്‍ എത്തിയത്. കണ്ടു, സംസാരിച്ചു. കേരളത്തിലെ കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it