Latest News

കവര്‍ച്ചാശ്രമത്തിനിടെ വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട സംഭവം; പ്രതി മുംബൈയില്‍ പിടിയില്‍

കവര്‍ച്ചാശ്രമത്തിനിടെ വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട സംഭവം; പ്രതി മുംബൈയില്‍ പിടിയില്‍
X

കോഴിക്കോട്: കവര്‍ച്ചാശ്രമത്തിനിടെ വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട സംഭവത്തിലെ പ്രതി അറസ്റ്റില്‍. മുംബൈ പന്‍വേലില്‍വെച്ച് ആര്‍പിഎഫും റെയില്‍വേ പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.വെള്ളിയാഴ്ച പുലര്‍ച്ചെ ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസില്‍നിന്നാണ് മോഷണശ്രമം തടയാന്‍ശ്രമിച്ച വയോധികയെ തള്ളിയിട്ടത്. ട്രെയിനിലെ എസ്1 സഌപ്പര്‍ കോച്ചില്‍ യാത്രചെയ്ത തൃശ്ശൂര്‍ തലോര്‍ സ്വദേശിനി വൈക്കാടന്‍വീട്ടില്‍ അമ്മിണി ജോസ് (64) ആണ് ആക്രമണത്തിനിരയായത്. രണ്ട് ട്രാക്കുകള്‍ക്കിടയിലെ കരിങ്കല്‍ക്കൂനയ്ക്ക് മേലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യാത്രക്കാരി വീണതിനുപിന്നാലെ മോഷ്ടാവ് തീവണ്ടിയില്‍നിന്ന് ചാടി ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.50ഓടെയായിരുന്നു സംഭവം.

Next Story

RELATED STORIES

Share it