Latest News

വര്‍ക്കലയില്‍ മദ്യലഹരിയിലായ മകന്‍ മാതാവിനെ മര്‍ദ്ദിച്ചു; വീഡിയോ പുറത്ത്

വര്‍ക്കലയില്‍ മദ്യലഹരിയിലായ മകന്‍ മാതാവിനെ മര്‍ദ്ദിച്ചു; വീഡിയോ പുറത്ത്
X

വര്‍ക്കല: മദ്യലഹരിയില്‍ മാതാവിനെ മര്‍ദ്ദിക്കുന്ന മകന്റെ വീഡിയോ പുറത്തായി. വര്‍ക്കല ഇടവ തുഷാര മൂക്ക് സ്വദേശിയായ റസാഖ് ആണ് മര്‍ദ്ദിച്ചത്. വേദനകൊണ്ട് നിലവിളിക്കുന്ന അമ്മയുടെ ദൃശ്യങ്ങളും വിഡിയോയില്‍ കാണാം. ആറു ദിവസം മുമ്പ് നടന്ന സംഭവം പകര്‍ത്തിയത് സഹോദരി തന്നെയാണെന്നാണ് റിപോര്‍ട്ട്.

പരാതി ലഭിച്ചില്ലെന്നും മകന്‍ ഒളിവിലാണെന്നും അയിരൂര്‍ പോലിസ് അറിയിച്ചു. മകനെതിരെ മൊഴി നല്‍കില്ലെന്ന് അമ്മയും നിലപാടെടുത്തു. റസാഖിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലിസ്.

Next Story

RELATED STORIES

Share it