Latest News

ഡിസംബര്‍ അവസാനത്തോടെ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കും

ഡിസംബര്‍ അവസാനത്തോടെ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കും
X

ചെന്നൈ: യാത്രക്കാര്‍ കാത്തിരുന്ന വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ഡിസംബര്‍ അവസാനം ആരംഭിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യ സര്‍വീസ് ഡല്‍ഹി-പട്‌ന റൂട്ടില്‍ രാത്രി സമയത്തായിരിക്കും നടത്തുക. തേജസ്, രാജധാനി എക്‌സ്പ്രസ് എന്നിവയുടെ നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളോടെയാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. 16 കോച്ചുകളുള്ള രണ്ടു സജ്ജീകരണങ്ങളാണ് ബെംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമെല്‍) റെയില്‍വേയ്ക്ക് കൈമാറിയത്. ഡല്‍ഹി-പട്‌ന റൂട്ടില്‍ നാളെ മുതല്‍ പരീക്ഷണയോട്ടം ആരംഭിക്കും. തുടര്‍ന്ന് റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ സാന്നിധ്യത്തില്‍ അന്തിമ ട്രയല്‍ നടത്തും. എല്ലാ പരിശോധനകളും വിജയകരമായി പൂര്‍ത്തിയായാല്‍ ഡിസംബര്‍ അവസാനം മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

16 കോച്ചുകളിലായി മൊത്തം 827 സീറ്റുകളാണ് വിന്യസിച്ചിരിക്കുന്നത്. ഇതില്‍ 11 തേര്‍ഡ് എസി കോച്ചുകളില്‍ 611 ബെര്‍ത്തുകള്‍, നാലു സെക്കന്റ് എസി കോച്ചുകളില്‍ 188 ബെര്‍ത്തുകള്‍, ഒരു ഫസ്റ്റ് എസി കോച്ചില്‍ 24 ബെര്‍ത്തുകളുമുണ്ട്. ഓട്ടോമാറ്റിക് വാതിലുകള്‍, സിസിടിവി സംവിധാനം, ഓരോ ബെര്‍ത്തിനുമുള്ള പ്രത്യേക ലൈറ്റുകള്‍, അപകടങ്ങള്‍ ഒഴിവാക്കാനുള്ള കവച് സംവിധാനം തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമാവധി 160-180 കി.മീ വേഗത കൈവരിക്കാനാകും. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക. കൂടുതല്‍ വന്ദേഭാരത് സ്ലീപ്പര്‍ റേക്ക് ലഭ്യമാകുന്ന സാഹചര്യത്തില്‍ മുംബൈ-പട്‌ന, ബെംഗളൂരു-പട്‌ന എന്നീ ദീര്‍ഘദൂര റൂട്ടുകളിലേക്കും സര്‍വീസ് വിപുലപ്പെടുത്താനാണ് റെയില്‍വേയുടെ തീരുമാനം.

Next Story

RELATED STORIES

Share it