- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അപകട ഭീഷണി ഉയര്‍ത്തി വലിയപറമ്പിനും പാറപ്പുറത്തിനും ഇടയിലുള്ള മണ്ടിക്കയറ്റം
കുത്തനെയുള്ള കയറ്റവും വളവുമാണ് ഇവിടം അപകട ഭീഷണിയുള്ളിടമായി മാറാന്‍ കാരണം.

മാള: മാള-എരവത്തൂര്‍-ആലുവ റൂട്ടില്‍ വലിയപറമ്പിനും പാറപ്പുറത്തിനും ഇടയിലുള്ള മണ്ടിക്കയറ്റം അപകട ഭീഷണി സൃഷ്ടിക്കുന്നു. കുത്തനെയുള്ള കയറ്റവും വളവുമാണ് ഇവിടം അപകട ഭീഷണിയുള്ളിടമായി മാറാന്‍ കാരണം. ഇതുകൂടാതെ റോഡിലേക്ക് തള്ളി നില്‍ക്കുന്ന കുന്നും ഒരു പ്രധാന കാരണമാണ്. ഇരുഭാഗങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ തമ്മില്‍ പരസ്പരം കാണാനാകാത്തതാണ് അപകടത്തിന് വഴി വെക്കുന്നത്. വലിയ വാഹനങ്ങള്‍ കൂടാതെ ബൈക്കുകളും കാറുകളും മറ്റുമായി നിരവധി അപകടങ്ങളുണ്ടാകുന്നുണ്ടിവിടെ. പലതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. പലതും കേസാക്കാതെ ഒത്തുതീര്‍പ്പാക്കുന്നതിനിടയില്‍ വാക്ക് തര്‍ക്കങ്ങളുമുണ്ടാകുന്നു. വാഹന യാത്രികര്‍ക്ക് ചെറിയ പരുക്കുകളുമുണ്ടാകുന്നുണ്ട്. മുന്‍കാലങ്ങളില്‍ വല്ലപ്പോഴുമാണ് അപകടങ്ങളുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇടക്കിടെ അപകടങ്ങളുണ്ടാകുന്നുണ്ട്. റോഡിന്റെ ഗുണമേന്‍മ കൂടിയതാണ് കാരണം. രണ്ട് വര്‍ഷത്തോളം മുന്‍പാണ് റോഡില്‍ ബിറ്റുമിന്‍ മെക്കാഡം ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ചെയ്തത്. ഇവിടത്തെ അപകട ഭീഷണിയെക്കുറിച്ച് നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊതുമരാമത്ത് വകുപ്പധികൃതര്‍ അപകട ഭീഷണി ഒഴിവാക്കാനായി റോഡിന്റെ വീതി വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. റോഡിനിരുവശവുമുള്ള സ്ഥലമുടമകളോട് ഉദ്യോഗസ്ഥര്‍ റോഡിന് സ്ഥലം വിട്ടു നല്‍കാനഭ്യര്‍ത്ഥിച്ചിരുന്നു. ഒരു വീട്ടുകാരൊഴികെ ബാക്കിയെല്ലാവരും സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായി. എതിര് നില്‍ക്കുന്നവരോട് സംസാരിച്ച് സ്ഥലം ലഭ്യമാക്കണമെന്ന് കുഴൂര്‍ ഗ്രാമപ്പഞ്ചായത്തധികൃതരോട് പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ അവശ്യപ്പെട്ടെങ്കിലും യാതൊരു നീക്കവും ഗ്രാമപ്പഞ്ചായത്തധികൃതര്‍ നടത്തിയിരുന്നില്ല. തിരികെ ഒരു ഫോണ്‍കോള്‍ പോലുമുണ്ടായില്ലെന്നാണ് പൊതുമരാമത്ത് വകുപ്പധികൃതര്‍ അക്കാലത്ത് പറഞ്ഞിരുന്നത്. തുടര്‍ന്നാണ് റോഡില്‍ പരമാവധി ഭാഗത്ത് ടാറിംഗ് നടത്തിയത്. റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തപ്പോള്‍ തുടങ്ങിയതാണ് അപകടങ്ങള്‍. വലിയപറമ്പ് ജംഗ്ഷനില്‍ നിന്നും ഇറക്കമിറങ്ങി വരുമ്പോള്‍ ശരാശരി 12 മീറ്റര്‍ വരെ വീതിയുണ്ട്. എന്നാലീ ഭാഗത്ത് അഞ്ചര മീറ്ററോളം മാത്രമാണ് വീതിയുള്ളത്. മാളയില്‍ നിന്നും ആലുവ, എറണാകുളം, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഏറ്റവും എളുപ്പ വഴിയാണിത്. എങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ കാരണം വേറെ വഴിയിലൂടെ പോകുകയാണ് പല വാഹനങ്ങളും. വലിയൊരു അപകടത്തിനായി കാത്ത് നില്‍ക്കാതെ റോഡുയര്‍ത്തി കയറ്റം കുറക്കുകയും റോഡിന്റെ വീതി വര്‍ദ്ധിപ്പിച്ചും വളവ് ഒഴിവാക്കിയും അപകട ഭീഷണി ഒഴിവാക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം. എംഎല്‍എയും മറ്റും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















