Latest News

വടപുറം സുലൈമാന്‍ സഖാഫി നിര്യാതനായി

വടപുറം സുലൈമാന്‍ സഖാഫി നിര്യാതനായി
X
നിലമ്പൂര്‍: പണ്ഡിതനും പ്രഭാഷകനുമായ വടപുറം സുലൈമാന്‍ സഖാഫി (50) നിര്യാതനായി. ഏര്‍വാടി ദര്‍ഗ്ഗയിലായിരുന്നു അന്ത്യം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ െ്രെപവറ്റ് സെക്രട്ടറിയായും കൊണ്ടോട്ടി ബുഖാരി ദഅ്‌വ കോളേജ് , ബര്‍ദുബൈ മര്‍കസ് എന്നിവിടങ്ങളില്‍ മുദരിസായും സേവനം ചെയ്തിരുന്നു. ദീര്‍ഘകാലം യുഎഇ ഐസിഎഫ് മലപ്പുറം ജില്ലാ ഭാരവാഹിയായിരുന്നു.


വടപുറം പരേതനായ പുളിക്കല്‍ ഉണ്ണിമ്മദ് കുഞ്ഞിപ്പാത്തുമ്മ ദമ്പതികളുടെ മകനാണ്. പരേതനായ അണ്ടോണ മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാരുടെ മകള്‍ സുമയ്യയാണ് ഭാര്യ. സുഹൈല്‍ മുസ്‌ലിയാര്‍, ഫാത്തിമ ജാസ്മിന്‍, ആയിഷ മുഫീദ, ഹാഫിള് ഷമ്മാസ്, ഫാത്തിമ ഹുദ എന്നിവര്‍ മക്കളാണ്. ഫാഫിള് സ്വലിഹ് സഖാഫി മരുമകനുമാണ്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുറഹിമാന്‍, ഹുസൈന്‍, സിദ്ധീഖ്, ഫാത്തിമ, ആയിഷ, റുഖിയ്യ, നഫീസ, സുമയ്യ . സഖാഫിയുടെ വസിയ്യത്ത് പ്രകാരം ഏര്‍വാടിയില്‍ തന്നെ മയ്യിത്ത് ഖബറടക്കി.




Next Story

RELATED STORIES

Share it