Latest News

വാക്‌സിന്‍ നയം: പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി യോഗം ജൂണ്‍ 16ന്

വാക്‌സിന്‍ നയം: പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി യോഗം ജൂണ്‍ 16ന്
X

ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള പാര്‍ലമെന്റ് അക്കൗണ്ട് കമ്മിറ്റി യോഗം ജൂണ്‍ 16ന് ചേരും. ഓഫ്‌ലൈനായാണ് യോഗം ചേരുന്നത്. കൊവിഡ് രണ്ടാം തരംഗത്തിനുശേഷം നടക്കുന്ന ആദ്യ യോഗമാണ് ഇത്.

രാജ്യത്തെ കൊവിഡ് വ്യാപനത്തെക്കുറിച്ച് പഠിക്കുന്നതിനും വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അക്കൗണ്ട് കമ്മിറ്റി ചേരണമെന്ന് ചെയര്‍മാന്‍ അധിര്‍ രഞ്ജന്‍ ചൗധരി ലോക് സഭ സ്പീക്കര്‍ ഓം ബിര്‍ളയോട് നിര്‍ദേശിച്ചിരുന്നു.

അതേസമയം യോഗം ഓഫ്‌ലൈനില്‍ വേണോ ഓണ്‍ലൈനില്‍ വേണമോ എന്നത് കൊവിഡ് വ്യാപനത്തിന്റെ തീക്ഷ്ണതയ്ക്കനുസരിച്ചായിരിക്കും തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സിന്‍ നയം സുപ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വാക്‌സിന്‍ നയം അനുസരിച്ചാണ് രാജ്യത്തെ ജനങ്ങളുടെ ജീവിതം നീങ്ങുകയെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് പാര്‍ലമെന്ററി കമ്മിറ്റി യോഗം ചേരണമെന്നും ചൗധരി സ്പീക്കര്‍ക്കുള്ള കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു കമ്മിറ്റി അവസാനമായി ചേര്‍ന്നത്.

Next Story

RELATED STORIES

Share it